പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതെ സല്‍മാന്‍ എന്ന് ചേര്‍ത്തത് എന്തുകൊണ്ട്? ; കാരണം വെളിപ്പെടുത്തി ദുല്‍ഖര്‍

മമ്മൂട്ടിയുടെ മകനെന്ന ലേബലിലൊതുങ്ങാതെ തന്റേതായ സ്ഥാനം മലയാള സിനിമയില്‍ നേടിയെടുക്കാന്‍ ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ദുല്‍ഖര്‍ എന്ന നടനെ വ്യത്യസ്തനാക്കുന്നതും. തന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതെ സല്‍മാന്‍ എന്ന് ചേര്‍ത്തതിനെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. ‘സ്‌കൂളില്‍ എന്നെ ആളുകള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്. പക്ഷേ കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു. എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുമ്പോഴോ പറയുമ്പോഴോ പോലും മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്റെ കുടുംബത്തില്‍ ആര്‍ക്കും സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം അന്ന് ഇല്ല’, ദുല്‍ഖര്‍ പറഞ്ഞു.

എന്നെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ ഏതെങ്കിലും അഭിമുഖത്തില്‍ ചോദിച്ചാല്‍, ‘മറ്റ് നടന്മാരെക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്നോ മറ്റോ ആയിരിക്കും അദ്ദേഹത്തിന്റെ മറുപടി. എന്റെ സിനിമയുടെ പ്രമോഷന് വേണ്ടി ഒരിക്കല്‍പ്പോലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. അതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ രണ്ട് വ്യത്യസ്തരായ നടന്മാര്‍ ആണെന്നാണ് അദ്ദേഹം പറയുക.’ ദുല്‍ഖര്‍ മനസ് തുറന്നു. വാപ്പച്ചിയുടെ ഈ നിലപാട് തന്നെ ഏറെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ദുല്‍ഖര്‍ പറഞ്ഞു. വാപ്പച്ചിയുടെ ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് സിനിമയില്‍ വന്നപ്പോള്‍ എനിക്ക പ്രചോദനമായിരിക്കുന്നത്. അദ്ദേഹത്തെ സ്‌ക്രീനില്‍ അതേപടി അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് ഒരു വേറിട്ട വ്യക്തിത്വം ബിഗ് സ്‌ക്രീനില്‍ ഉണ്ടാക്കേണ്ടത് അനിവാര്യമായിരുന്നു. ഞാനൊരു സിനിമ തെരഞ്ഞെടുത്താല്‍ അതിനെക്കുറിച്ച് ഉപദേശിക്കാനോ അഭിപ്രായം പറയാനോ അദ്ദേഹം വരാറില്ല. അതെല്ലാം എന്റെ തീരുമാനമാണ് . ദുല്‍ഖര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യത്തില്‍ വാപ്പച്ചിയുടെ വലിയൊരു ആരാധകനാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്റെ കാഴ്ച്ചപ്പാടില്‍ അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് ഒരു കുറവും തോന്നാറില്ല. കുടുംബത്തിലുള്ള ബാക്കിയുള്ളവര്‍ വാപ്പച്ചിയുടെ സിനിമയിലെ ചെറിയ തെറ്റുകളൊക്കെ കണ്ടുപിടിക്കും എന്നാല്‍ ഞാനെപ്പോഴും അദ്ദേഹത്തിന്റെ പക്ഷത്തായിരിക്കും ഇതു പറഞ്ഞ് ഉമ്മ എന്നെ കളിയാക്കുമായിരുന്നു. വാപ്പച്ചി ഭാഗ്യവാനാണെന്നും അതിനാലാണ് ഇങ്ങനെയൊരു നിലയില്‍ എത്തിച്ചേരാന്‍ സാധിച്ചതെന്നും ഉമ്മ പറയുമായിരുന്നെന്ന് ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചിയുടെ അധ്വാനഫലമായി വലിയ വീട് , കാറ് , മറ്റു സുഖസൗകര്യങ്ങള്‍ ഇതെല്ലാമുണ്ടെങ്കിലും അതില്‍ മതിമറന്ന് പോകരുതെന്നും നിങ്ങള്‍ സമൂഹത്തില്‍ നിങ്ങളുടേതായ ഒരിടം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നുമാണ് ഉമ്മ പഠിപ്പിച്ചത്- ദുല്‍ഖര്‍ പറഞ്ഞു.

Top