തിരുവനന്തപുരം: ജസൂര്യയേയും പൃഥ്വിരാജിനെയും അവസാന റൗണ്ടില്‍ മറികടന്നാണ് എല്ലാ പ്രവചനങ്ങളും മറികടന്ന് ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്മാന് സംസ്ഥാന അവാര്‍ഡ് നേടിയത്. എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജും, പത്തേമാരിയിലെ അഭിനയത്തിന് മമ്മൂട്ടിയും സുസു വാല്മീകം, കുമ്പസാരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയുമാണ് ദുല്‍ഖറിനൊപ്പം മല്‍സരിച്ചത്. കടുത്ത മത്സരത്തില്‍ ഇരുവരും പിന്തളപ്പെടുകയായിരുന്നു.
പുരസ്ക്കാരം പ്രഖ്യാപിക്കുന്നതുവരെ ആരാണ് മികച്ച നടന് എന്നതിനെക്കുറിച്ച് ഒരു സൂചന പോലും ഇല്ലായിരുന്നു. മലയാളത്തിലെ മെഗാതാരം മമ്മൂട്ടിയുടെ മകന് എന്ന ലേബലില്‍ സിനിമയിലെത്തിയ ദുല്‍ഖര്‍, പക്ഷെ അഭിനയ മികവ് കൊണ്ട് തന്റേതായ ഇടം സ്വന്തമാക്കുന്നതാണ് പിന്നീട് കാണാനായത്. 2012ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദുല്‍ഖറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എബിസിഡി, ഉസ്താദ് ഹോട്ടല്‍, ഞാന്‍, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കാഴ്ചവെച്ച ശേഷമാണ് മാര്ട്ടിന് പ്രക്കാട്ട് അണിയിച്ചൊരുക്കിയ ചാര്‍ളിയിലേക്ക് ദുല്‍ഖര്‍ എത്തുന്നത്. മറ്റുള്ളവരുടെ സന്തോഷത്തില്‍ ആനന്ദം കണ്ടെത്തുന്ന ചാര്‍ളി എന്ന കേന്ദ്രകഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാനായതാണ് ദുല്‍ഖറിനെ പുരസ്ക്കാരത്തിലേക്ക് എത്തിച്ചത്. ഇതിന് മുമ്പ് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, ഫിലിംഫെയര്‍ പുരസ്ക്കാരം, രാമുകര്യാട്ട് പുരസ്ക്കാരം എന്നിവയും ദുല്‍ഖറിന് ലഭിച്ചിട്ടുണ്ട്.