ദുൽഖറിന്റെ ചോദ്യത്തിനു അനുപമയുടെ ചുട്ടമറുപടി; അത് തന്റെ കുടുംബപാരമ്പര്യം

സ്വന്തം ലേഖകൻ

കൊച്ചി: പ്രേമത്തിലെ മേരിയായി തകർത്ത് അഭിനയിച്ച അനുപമ പരമേശ്വരൻ ദുൽഖർ സമൽമാനു കൊടുത്ത ചുട്ടമറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സത്യൻ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷത്തിന്റെ സെറ്റിലാണ് ദുൽഖർ സൽമാന്റെ ചോദ്യത്തിനു അതേ ഭാഷയിൽ തന്നെ അനുപമ മറുപടി നൽകിയത്. പ്രേമത്തിൽ തന്റെ മുടിയുടെ മാത്രം ബലത്തിൽ തിളങ്ങിയ അനുപമയുടെ മുടിയുടെ സൗന്ദര്യത്തെപ്പറ്റിയായിരുന്നു ദുൽഖറിന്റെ ചോദ്യം. മുടിയുടെ സൗന്ദര്യ രഹസ്യം എന്താണ്, ഇത് എങ്ങിനെയാണ് പരിപാലിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചായകുടിക്കുന്നതിനിടെ ദുൽഖർ അനുപമയോടു ചോദിച്ചത്. ഇതിനുള്ള മറുപടി അനുപമ നൽകിയത് ഇങ്ങനെയായിരുന്നു – ഇത് തന്റെ പാരമ്പര്യമാണ്. കുടുംബ പാരമ്പര്യവും അമ്മ ചെറുപ്പത്തിൽ നന്നായി നോക്കിയതുമാണ് മുടിയുടെ രഹസ്യം.
കാണുന്നവരെല്ലാം തന്റെ മുടിയെ കുറിച്ചാണ് എപ്പോഴും ചോദിക്കുന്നത്. അത് പാരമ്പര്യമാണെന്നും അതിന് വേണ്ടി താൻ പ്രത്യേക കെയറിംഗ് ഒന്നും ചെയ്യില്ലന്നും അനുപമ പറയുന്നു. താനൊരു ഭക്ഷണ പ്രിയയാണെന്നും നടി പറഞ്ഞു. ഫിഷ് കറിയും ബിരിയാണിയും തനിക്ക് ഇഷ്ടമാണെന്നും അനുപമ പറഞ്ഞു.
ജോമോന്റെ സുവിശേഷത്തിൽ ടൈറ്റിൽ കഥാപാത്രമായ ജോമോനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. കാതറിൻ എന്ന നായിക കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ആദ്യമായാണ് സത്യൻ അന്തിക്കാടിനൊപ്പം ദുൽഖർ സൽമാൻ സിനിമ ചെയ്യുന്നത്. ചിത്രത്തിൽ മുകേഷാണ് ദുൽഖറിന്റെ അച്ഛനായെത്തുന്നത്.
വിനു മോഹൻ, ഇന്നസെന്റ്, ഇർഷാദ്, മുത്തുമണി, വീണാ നായർ, ശിവാജി ഗുരുവായൂർ, വിനോദ് കെടാമംഗലം, അശ്വിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അൽഫോൻസ് പുത്രന്റെ ‘പ്രേമം’ എന്ന സിനിമയിൽ മേരിയായെത്തിയ അനുപമയ്ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. നാഗചൈതന്യ, ധനുഷ് എന്നിങ്ങനെ മുൻനിര താരങ്ങളോടൊപ്പം അഭിനയിച്ച അനുപമ ഇപ്പോൾ ദുൽഖർ നായകനാകുന്ന സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘ജോമോന്റെ സുവിശേഷ’ത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top