ഈ ജന്മത്തില്‍ നിനക്ക് ബൈക്ക് വാങ്ങിത്തരില്ല; ദുല്‍ഖറിനോട് മമ്മൂട്ടി

വലുതാകുമ്പോള്‍ ബൈക്ക് വാങ്ങിത്തരില്ലെന്ന് കുഞ്ഞുനാളിലെ തന്റെ വാപ്പച്ചി പറയാറുണ്ടായിരുന്നെന്നും ജോമോന്റെ സുവിശേഷങ്ങളില്‍ ജോമോന്റെ അച്ഛന്‍ വിന്‍സന്റുമായി തന്റെ വാപ്പച്ചിക്ക് ചെറിയ സാമ്യമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ജോമോന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖിലും അനൂപുമായുള്ള ഒരു ടോക് ഷോയിലാണ് ഈ സാമ്യം ദുല്‍ഖര്‍ വെളിപ്പെടുത്തിയത്.

ജോമോന്‍ ടോക്‌സ് എന്ന ഈ സംഭാഷണത്തിന്റെ വീഡിയോ ദുല്‍ഖര്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചെട്ട് വയസ്സുള്ളപ്പോള്‍ തന്നെ വാപ്പച്ചി എന്നോട് പറഞ്ഞിട്ടുണ്ട് വലുതാകുമ്പോള്‍ ബൈക്ക് വേണം എന്ന് പറഞ്ഞ് വരരുതെന്ന്. ‘കാശുണ്ടെങ്കില്‍ ഒരു കാറു വാങ്ങി തരാം. എന്നാല്‍ ഈ ജന്മത്തില്‍ ഞാന്‍ ബൈക്ക് വാങ്ങിത്തരില്ല’.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലുതായപ്പോള്‍ ബൈക്കിന്റ കാര്യം പറയുമ്പോഴേ വാപ്പച്ചിക്ക് ടെന്‍ഷനാണ്. എന്തിനാ ബൈക്ക് എന്ന് ചോദിക്കും. വാപ്പച്ചി വിചാരിക്കുന്നത് ഞാന്‍ എങ്ങാനും പോയി അപ്പോള്‍ തന്നെ ബൈക്ക് വാങ്ങുമെന്നാണ്. എന്റെ കൈയില്‍ അന്ന് കാശൊന്നുമില്ല, ഒന്നും തരാറുമില്ല. ജോമോന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഡീറ്റയില്‍സ് ഇതില്‍ നിന്നായിരിക്കും ലഭിച്ചിട്ടുണ്ടാവുക എന്നും ദുല്‍ഖര്‍ പറഞ്ഞു.

ജോമോന്റെ സുവിശേഷങ്ങളിലെ വിന്‍സന്റിന് സ്വന്തം മകന് ബൈക്ക് വാങ്ങി കൊടുക്കുന്നത് ഇഷ്ടമല്ല. എന്നാല്‍ ജോമോന്റെ വാശിക്കു മുന്‍പില്‍ വിന്‍സന്റെ് കീഴടങ്ങി. ബൈക്കിന് കൂടിപ്പോയാല്‍ അമ്പതിനായിരമേ വില വരൂ എന്ന് കരുതിയ വിന്‍സന്റിന് അമളി പറ്റി. ജോമോന്‍ എത്തുന്നത് 18 ലക്ഷം വില വരുന്ന ആഡംബര ബൈക്കിലാണ്.

Top