പ്രണയം; കാമുകനുവേണ്ടി കൊട്ടാരം ഉപേക്ഷിച്ച് രാജകുമാരി; നോര്‍വേ രാജകുമാരിയും മന്ത്രവാദി ഡ്യൂറെകും വിവാഹിതരാകുന്നു

നിരവധി പ്രണയകഥകള്‍ നമ്മള്‍ കോള്‍ക്കാറുണ്ട്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥയാണ് ഒരു രാജകുമാരിയുടേത്. മന്ത്രവാദിയായ കാമുകനുവേണ്ടി രാജകൊട്ടാരവും പദവിയും ഉപേക്ഷിച്ചിരിക്കുകയാണ് നോര്‍വീജിയന്‍ രാജകുമാരിയായ മാര്‍ത്ത ലൂയിസ്.

മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റുമായാണ് വിവാഹത്തിനൊരുങ്ങുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 31-നായിരിക്കും വിവാഹമെന്ന് മാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഡ്യൂറെകിനൊപ്പമുള്ള ഒരു ചിത്രവും മാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെറാള്‍ഡ് രാജാവിന്റേയും സോന്‍ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് മാര്‍ത്ത. 51-കാരിയായ മാര്‍ത്ത അമേരിക്കക്കാരനായ ഡ്യൂറെകിനൊപ്പം ജീവിക്കാനായി 2022 നവംബര്‍ എട്ടിനാണ് കൊട്ടാരം വിട്ടിറങ്ങിയത്. അതിനു മുമ്പ് ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും രാജ്യത്തേയും മുന്‍ ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മാര്‍ത്ത അമേരിക്കയിലെത്തുകയുമായിരുന്നു.

മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വിവരം രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.

Top