രാജ്യത്തെ അറിയപ്പെടുന്ന കോണ്ടം കമ്പനിയാണ് ഡ്യൂറക്‌സ്. ഡ്യൂറക്‌സ് ഇന്ത്യയില്‍ പുതിയ ഒരു ക്യാമ്പയിനിന് തുടക്കം കുറിച്ചിരിക്കുകയാണ്. രതി മൂര്‍ച്ഛയിലെ സമത്വമെന്നതാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകളുടെ രതിമൂര്‍ച്ചയെക്കുറിച്ചുള്ള കണക്കുകളാണ് ഡ്യൂറക്‌സ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനായി നടി സ്വര ഭാസ്‌കറുടെ ഒരു വീഡിയോയും ഡ്യൂറക്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ നിലപാടുകളുടേയും സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പ്രതികരണങ്ങളുടേയും പേരില്‍ മുമ്പ് പല തവണ ചര്‍ച്ച ചെയ്യപ്പെട്ട അഭിനേത്രി ആണ് സ്വര ഭാസ്‌കര്‍. രാജ്യത്ത് 70 ശതമാനം സ്ത്രീകള്‍ക്ക് രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കണക്കാണ് ഡ്യൂറക്സ് പ്രസിദ്ധീകരിച്ചത്.
ഇതിനോട് പ്രതികരിച്ച് സ്വര ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ ഡ്യൂറക്സ് റീട്വീറ്റ് ചെയ്തു. ഇതോടെ സ്വര ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ്.
’70 ശതമാനം സ്ത്രീകള്‍ക്ക് ലൈംഗീക അസംതൃപ്തിയുണ്ടെന്ന കണക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആണിനും പെണ്ണിനും വ്യത്യസ്ത ശരീരമാണ് എന്ന കാരണം കൊണ്ട് ലൈംഗീക തൃപ്തി ആണിന്റെ മാത്രം അവകാശമായി മാറുന്നതെങ്ങനെയാണ്’ സ്വര വീഡിയോയില്‍ ചോദിക്കുന്നു.