ദീപിക ഡച്ചുകാരി: കടുത്ത വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി

പൊളിറ്റിക്കൽ ഡെസ്‌ക്

ന്യൂഡൽഹി: സിനിമാ താരങ്ങളെയും, സിനിമയുടെയും പേരിനെയും ഉള്ളടക്കത്തെയും വിമർശിക്കുകയും, കടന്നാക്രമിക്കുകയും ചെയ്യുന്ന നീക്കവുമായി ബിജെപി വീണ്ടും രംഗത്ത്. ഹിന്ദി സിനിമാ താരങ്ങളായ അമീർഖാനെയും, ഷാറൂഖ്ഖാനെയും വിമർശിച്ച് നിശബ്ദരാക്കിയ ബിജെപി നേതൃത്വം ഏറ്റവും ഒടുവിൽ തമിഴ്‌നടൻ വിജയെയും അദ്ദേഹത്തിന്റെ ചിത്രം മെഴ്‌സലിനെതിരെയും രംഗത്ത് എത്തിയിരുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ ചിത്രം പത്മാവതിക്കെതിരെയാണ് ഏറ്റവും പുതിയ സംഘപരിവാർ വിമർശനം. ഈ വിമർശനം കൊടുമ്പിരിക്കൊണ്ടു നിൽക്കെയാണ് ഇപ്പോൾ ബിജെപി നേതാവ്
സുബ്രഹ്മണ്യൻ സ്വാമി എംപിചിത്രത്തിലെ നായിക ദീപിക പദുക്കോണിനെതിരെ ഗുരുതര വിമർശനവുമായി രംഗത്ത് വന്നത്. ദീപിക ഡച്ചുകാരിയാണെന്നും അവർ അധഃപതനത്തെപ്പറ്റി നമ്മെ പഠിപ്പിക്കുകയാണെന്നും സ്വാമി പറഞ്ഞു.
നടിയുടെ കാഴ്ചപ്പാടിൽ നിന്ന് പിന്നോട്ട് പോയാലേ പുരോഗതി നേടാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മാവതി സിനിമയുടെ ട്രെയിലറുകൾ ഇറങ്ങിയപ്പോൾ മുതൽ സിനിമക്കെതിരെ വിമർശങ്ങൾ തുടങ്ങിയ ബിജെപി സിനിമയുടെ റിലീസ് തടയാനുള്ള ശ്രമമാണ്. ട്രെയിലർ പ്രദർശിപ്പിച്ച തീയറ്ററുകൾ പോലും ആക്രമിച്ച അവർ ജിഎസ്ടിയെ വിമർശിച്ച വിജയ് ചിത്രം മെർസലിനെതിരെയും രംഗത്ത് വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂഫി കവിയായിരുന്ന മാലിക്ക് മുഹമ്മദ് ജയാസി 1540 ഇൽ അവധി ഭാഷയിലെഴുതിയ പത്മാവത് എന്ന മഹാകാവ്യത്തെ ആസ്ഥാനമാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന സിനിമയാണ് പത്മാവതി. മേവാർ രാജ്ഞിയായിരുന്ന റാണി പത്മിനിയും ഖിൽജി വംശത്തിലെ ഏറ്റവും ശക്തനായ രാജാവ് അലാവുദ്ദീൻ ഖില്ജിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.
ഇത് ഇന്ത്യൻ സംസ്‌കാരത്തെ വളച്ചൊടിക്കലാണെന്നാണ് ബിജെപി പറയുന്നത്. ഇരുവരും തമ്മിൽ എവിടെ വെച്ചും കണ്ടിട്ടില്ലെന്നും ചരിത്രം വികലമാക്കുന്ന സിനിമ വിമർശിക്കപ്പെടേണ്ടതാണെന്നും അവർ വാദിക്കുന്നു.

നേരത്തെ മോദിക്ക് മുന്നിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്നു എന്ന വിചിത്രമായ കാരണം പറഞ്ഞ് നടി പ്രിയങ്ക ചോപ്രയെയും ബിജെപി വിമർശിച്ചിരുന്നു. ഡിസംബർ ഒന്നിനാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്

Top