ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

പുതുപ്പള്ളി :
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന കർഷക കൂട്ടക്കൊലയിലും പോലീസ് നടപടിയിലും പ്രതിഷേധിച്ച് പരുത്തുംപാറ കുഴിമറ്റം പോസ്റ്റ്‌ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജന മാർച്ച് സംഘടിപ്പിച്ചു. പ്രകടനമായി പോസ്റ്റ്‌ ഓഫീസിൽ എത്തിച്ചേർന്ന മാർച്ച്‌ പുതുപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി ഡി ദിലീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ സിജിത്ത് കുന്നപ്പള്ളി, അഖിൽ ബാബു, പാർവതി രഞ്ചൻ എന്നിവർ സംസാരിച്ചു.

Top