ഡിവൈഎഫ്‌ഐയുടെ മതേതര വിവാഹ സൈറ്റ് അടച്ചുപൂട്ടി വില്‍പ്പനയ്ക്ക്; ചിന്ത ജെറോം അച്ചന്‍മാരുടെ സൈറ്റില്‍ പരസ്യം കൊടുത്തതിനെ കുറ്റം പറയാന്‍ പറ്റുമോ ?

തിരുവനന്തപുരം: ജാതിയും മതവും രേഖപ്പെടുത്തി ചിന്താ സിപിഎം യുവ നേതാവ് ചിന്ത ജെറോം വരനെ തേടി പരസ്യം നല്‍കിയത് വിവാദമാകുമ്പോള്‍ ഇതിനിടയില്‍ എല്ലാവരും അന്വേഷിച്ചത് ഡി വൈ എഫ് ഐയുടെ മതേതര വിവാഹ സൈറ്റിന് എന്തുപറ്റിയെന്നാണ്. ജാതി രഹിത മത രഹിത ഡയലോഗുകള്‍ക്ക് ഒരു കുറവുമില്ലെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ പറഞ്ഞതൊക്കെ മറക്കുമെന്നാണ് ചിന്തക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

ജതി രഹിത മതരഹിത വിവാഹത്തിനായി ഡിവൈഎഫ്ഐ ആഘോഷപൂര്‍വ്വം കൊണ്ടുവന്നെ സൈറ്റിന്റെ കാര്യമറിഞ്ഞാല്‍ ആരും ചിന്തയെ കുറ്റം പറയില്ല, കാരണ ആ വിവാഹ വെബ്സൈറ്റ് അടച്ചുപൂട്ടിയിട്ട് കാലം കുറേയായി. ഒരു ആവേശത്തിന്റെ പുറത്ത് തുടങ്ങിയ സെക്യുലര്‍ മാരേജ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കയാണ്. ഇക്കാര്യം കൊണ്ട് തന്നെയാകാം ചിന്ത ജെറോം ചാവറ മാട്രിമോണിയലില്‍ പരസ്യം നല്‍കിയതെന്നാണ് വിമര്‍ശകര്‍ പരിഹസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാതിരഹിത മതരഹിത സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൊട്ടിഘോഷിച്ച് ഡിവൈഎഫ്ഐ ആരംഭിച്ച സെക്യുലര്‍ മാരേജ് ഡോട്ട് കോം (www.secularmarriage.com) എന്ന വെബ്‌സൈറ്റ് ഏറെക്കാലമായി അടച്ചുപൂട്ടിയിട്ട്. എത്രപേര്‍ ഈ സംവിധാനം ഉപയോഗിച്ച് വിവാഹിതരായി എന്ന കാര്യം തന്നെ അറിയില്ല. ഈ സൈറ്റാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഡോമൈന്‍ ഫോര്‍ സെയില്‍ എന്നാണ് ഈ വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്താല്‍ ഇപ്പോള്‍ കാണാനാവുന്നത്.

പുറത്തിറങ്ങി രണ്ടാം ദിവസം സൈറ്റ് ഹാക്ക് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് വിശദീകരണം ഉണ്ടായിരുന്നെങ്കിലും സൈറ്റ് അതോടെ അകാലചരമം അടയുകയായിരുന്നു. ജാതിരഹിത മതരഹിത സമൂഹം എന്ന വിഷയത്തില്‍ പ്രസംഗം മാത്രമാണ് നടക്കുന്നതെന്നും ഡിവൈഎഫ്‌ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 2014 ഡിസംബര്‍ 17നാണ് മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ഏറെ കൊട്ടിഘോഷിട്ട് സെക്യുലര്‍മാരേജ്.കോം എന്ന വെബ്‌സൈറ്റ് ഡിവൈഎഫ്‌ഐ പുറത്തിറക്കിയത്. ആ വെബ്സൈറ്റിനാണ് നാഥനില്ലാത്ത അവസ്ഥയില്‍ എത്തിയത്.

സൈറ്റ് ആരും തിരിഞ്ഞു നോക്കാതായതോടെ ഡൊമൈന്‍ പേര് തന്നെ നഷ്ടമായി. ഇപ്പോള്‍ 2995ഡോളര്‍ വിലയിട്ടാണ് സൈറ്റ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് പരിഷ്‌ക്കരിച്ച് വീണ്ടും പുറത്തിറക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും അതിന് വേണ്ട യാതൊരു ശ്രമവും ഉണ്ടായില്ല. തുടക്കത്തില്‍ നിരവധി പേര്‍ ഈ സൈറ്റില്‍ രജിസറ്റര്‍ ചെയ്തിരുന്നു. ഫേസ്ബുക്കില്‍ പതിനായിരങ്ങള്‍ ലൈക്ക് ചെയ്യുകയും ഉണ്ടായി. എന്നാല്‍, സെക്യുലറായി ചിന്തിക്കുന്നവരാണെങ്കിലും എത്ര സഖാക്കള്‍ വെബ്സൈറ്റ് ഉപയോഗിച്ചു വിവാഹം കഴിച്ചു എന്നു പോലും ആര്‍ക്കും അറിയില്ല. പാര്‍ട്ടി അണികളും നേതാക്കളും പോലും സ്വസമുദായങ്ങളില്‍ നിന്നും വധു-വരന്മാരെ കണ്ടെത്തി വിവാഹം കഴിക്കുന്നത് ശീലമാക്കുകയും ചെയ്തു. നേതാക്കള്‍ പോലും ഇതില്‍ നിന്നും വ്യത്യസ്തരല്ല.

Top