എംപി ഇ. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത; മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനോടും ആശുപത്രിയോടും റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എംപിയും മുസ്ലിംലീഗ് നേതാവുമായിരുന്ന ഇ. അഹമ്മദിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടിയതില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടികളുമായി മുന്നോട്ട്. ഡല്‍ഹി പൊലീസിനോടും അഹമ്മദിനെ പ്രവേശിപ്പിച്ചിരുന്ന രാംമനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

പാര്‍ലമെന്റില്‍ നടന്ന ബജറ്റ് പ്രഖ്യാപനത്തിനിടെയാണ് ഇ. അഹമ്മദ് എംപി കുഴഞ്ഞുവീഴുന്നതും, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. മരണവിവരം മറച്ചുവെച്ചുവെന്നും ആശുപത്രി അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്നും കാട്ടി അഹമ്മദിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു. കൂടാതെ മുസ്ലിംലീഗും സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top