
ന്യൂഡല്‍ഹി: മുസ്ലീം ലീഗ് നേതാവ് ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു. ഇ അഹമ്മദിന്റെ മരണവിവരം കേന്ദ്ര സര്‍ക്കാര്‍ മറച്ചുവെച്ചുന്ന ആരോപണത്തിന്മേല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ അനുവദിച്ചില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം
ബജറ്റ് അവതരണം മുടങ്ങരുതെന്ന് കരുതി കേന്ദ്രസര്‍ക്കാര്‍ മരണം മറച്ചുവെച്ചെന്നായിരുന്നു ആരോപണം. ഇ അഹമ്മദിന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അര്‍ധരാത്രിയില്‍ അത്യന്തം നാടകീയമായ രംഗങ്ങളാണ് ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്നിരുന്നത്. അത്യാസന്ന നിലയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ കാണാന്‍ അഹമ്മദിന്റെ മക്കളെ കാണാന്‍ അധികൃതര്‍ അനുവദിക്കാത്തത് ആശുപത്രിക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കാരണം വ്യക്തമാക്കാതെ മക്കള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ ക്ഷുഭിതയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അധികൃതരോട് അത്യുച്ചത്തില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നതിനും ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ സാക്ഷിയായി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിക്കുന്ന സംഭവം തന്റെ ജീവിതത്തില്‍ ഇതാദ്യമാണെന്ന് പറഞ്ഞാണ് സോണിയ ആശുപത്രി അധികൃതരോട് പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച്ച പാര്‍ലമെന്റിന്റെ ബജറ്റ് സെഷന് മുന്നോടിയായി നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇ അഹമ്മദിന്റെ ആരോഗ്യനിലയെക്കുറിച്ച് മരണം വരെ ഒരു മെഡിക്കല്‍ ബുള്ളറ്റിന്‍ പോലും ആശുപത്രി അധികൃതര്‍ പുറത്തിറങ്ങിയിരുന്നില്ല. ആരോഗ്യനില ഗുരുതരമാണെന്ന് മാത്രമായിരുന്നു ഏക പ്രതികരണം. ഡോക്ടര്‍ കൂടിയായ മകള്‍ ഫൗസിയയെ പോലും അഹമ്മദിനെ കിടത്തിയിരുന്ന ട്രോമ ഐസിയുവിലേക്ക് കടത്തിവിട്ടിരുന്നില്ല.