ഇ അഹമ്മദ് എംപി പാര്‍ലമെന്‍റില്‍ കുഴഞ്ഞ് വീണു

ന്യൂഡല്‍ഹി: ഇ അഹമ്മദ് എംപി പാര്‍ലമെന്‍റില്‍ കുഴഞ്ഞ് വീണു. അദ്ദേഹത്തെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ  അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരികമായി അത്ര സുഖകരമായ അവസ്ഥയിലായിരുന്നില്ല അഹമ്മദ്.

Top