മുംബൈ:മഹാരാഷ്ട്രയിലെ ഏതാനും ഭാഗങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രി 11.44 ന് ആയിരുന്നു സംഭവം. സതാര ജില്ലയിലെ കൊയ്നയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം . ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സങ്ലി, കോലാപൂര്‍ ജില്ലകളില്‍ ഭൂകമ്പത്തിെന്‍റ പ്രകമ്പനം ഉണ്ടായി. ഞായറാഴ്ച രാവിലെയാണ് ഇത് ഭൂകമ്പമായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.ഭൂമിക്കടിയില്‍ 10 കിലോ മീറ്ററിലാണ് താഴ്ചയില്‍ പ്രഭവകേന്ദ്രം.120 കിലോ മീറ്റര്‍ വരെ ഭൂകമ്പത്തിെന്‍റ പ്രകമ്പനം എത്തി. 15 സെക്കന്‍ഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.പത്തുമുതൽ പതിനഞ്ചു സെക്കൻഡുകൾ വരെ ഭൂചലനം നീണ്ടുനിന്നതായി നാട്ടുകാർ പറഞ്ഞു. കൊയ്‌ന ഡാമിന് സമീപം ഭൂമി കുലുങ്ങിയത് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.