പാപ്പുവന്യൂഗിനിയയിൽ വീണ്ടും വൻ ഭൂചലനങ്ങൾ; ജനം ആശങ്കയിൽ

earthquake

പോർട്ട് മോറിസ്ബി: പാപ്പുവന്യൂഗിനിയയിൽ വീണ്ടും അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടായി. മൂന്ന് മണിക്കൂറിനിടെ മൂന്ന് തവണയാണ് വൻഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ യഥാക്രമം 5.7, 6.2, 5.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്.

തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 40 മണിക്കൂറിനിടെ നാല് അതിശക്തമായ ഭൂചലനങ്ങളും തുടർചലനങ്ങളും ഉണ്ടായിട്ടും അധികാരികൾ സുനാമി മുന്നറിയിരപ്പോ മറ്റ് മുന്നറിയിപ്പുകളോ ഒന്നും തന്നെ നൽകിയിട്ടില്ലെന്ന് ജനങ്ങൾ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top