ബെയ്ജിങ്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു. 25 ഒാളം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. രാവിലെ 5.58ഓടെ അനുഭവപ്പെട്ട ഭൂചലനം പുരാതന സില്‍ക്ക് റോഡ് സിറ്റിയ്ക്ക് സൗത്ത് വെസ്റ്റ് ദിശയില്‍ കാഷ്ഗറില്‍ നിന്ന് 213 കിലോ മീറ്റര്‍ അകലെയാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.
പാമിര്‍ പീഠഭൂമിക്ക് തെക്ക്കിഴക്ക് 8കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിെന്‍റ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പം ശക്തമായി അനുഭവപ്പെട്ട താക്സ്കോര്‍ഗാനില്‍ നിന്നും 9,200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.ഭൂകമ്പത്തില്‍ 180 ഒാളം വീടുകള്‍ തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ തകരുകയും റോഡുകള്‍ക്ക് കേടുപാടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ഷിന്‍ജിയാങിലുണ്ടായ ഭൂകമ്പത്തിെന്‍റ തുടര്‍ ചലനങ്ങള്‍ അയല്‍പ്രദേശങ്ങളായ അഫ്ഗാനിസ്താനിലും പാകിസ്താനിലും അനുഭവപ്പെട്ടിട്ടുണ്ട്.താജിക്കിസ്താൻ അതിർത്തിയോട് ചേർന്ന് കിടക്കുന്നതും ആൾത്താമസം കുറഞ്ഞതുമായ ഈ ഉൾപ്രദേശത്തത് ഭൂചലനങ്ങളും പതിവാണ്. നേരത്തെ 2003ൽ സിംജിയാംഗ് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 268 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ കനത്ത നാശനഷ്ടവും റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 6.8 ആയിരുന്നു ഭൂചലനത്തിന്‍റെ തീവ്രത.