ഡല്‍ഹിയിലും കാശ്മീരിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പരിഭ്രാന്തരായി ജനങ്ങള്‍; ഡല്‍ഹി മെട്രോയുടെ സര്‍വീസ് നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പാക്കിസ്ഥാനിലും ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സെകെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോയിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഫ്‌ലാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് ചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ആളുകള്‍ ഫ്‌ലാറ്റില്‍ നിന്നും ഇറങ്ങിയോടി.

അഫ്ഗാനിസ്ഥാന്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വൈകീട്ട് 3.58ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മിനിറ്റുകള്‍ നീണ്ടു നിന്ന ഭൂകമ്പം കാശ്മീര്‍, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അനുഭവപ്പെടടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top