
ടോക്കയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കൈലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര് മരിച്ചു. ഒട്ടേറെ കെട്ടിടകങ്ങള്ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്തെ മിക്ക കെട്ടിടങ്ങള്‍ക്കും വിള്ളല്‍ സംഭവിച്ചു. വൈദ്യുതി ബന്ധം നഷ്ടമായി. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതോടെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ സ്ഥിതി ദയനീയമാണ്. മരണതുല്യമായ അവസ്ഥയില്‍ നിരവധി പേര് കഴിയുന്നുണ്ടെന്നന്ന് ജപ്പാന് ടെലിവിഷനായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുലക്ഷത്തോളം പേര് ഇരുട്ടിലാണെന്ന് പോലീസ് അറിയിച്ചു. ഇടക്കിടെ ഭൂചലനമുണ്ടാകുന്ന പ്രദേശമാണിത്. സംഭവസ്ഥലത്ത് നിന്ന് പ്രാദേശിക മാധ്യമങ്ങള്‍ നല്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
മൂന്ന് പേരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു 80 വയസുകാരനും ഒമ്പതു വയസുകാരിയും ഇതില്‍പ്പെടും. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന് വീണ മതിലനടിയില്പ്പെട്ടാണ് രണ്ടു പേര് മരിച്ചത്. നിരവധി പേര് മരണതുല്യമായ അവസ്ഥയില്‍ കഴിയുകയാണ്. ഡോക്ടര്‍മാരുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് മരണം .വടക്കന്‍ ഒസാക്കയിലാണ് നഷ്ടം കൂടുതല്‍. ഇതിനോട് ചേര്‍ന്ന ഹ്യൂഗോയിലും കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായി. ഒസാക്കയില്‍ മാത്രം രണ്ടുലക്ഷത്തോളം പേര് ഇരുട്ടില്‍ കഴയുകയാണ്. വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി ലൈനുകളെല്ലാം തകര്‍ന്ന് കിടക്കുകയാണെന്ന് വൈദ്യുത വിതരണ കമ്പനിയായ കന്‍സായ് അറിയിച്ചു.ദുരന്തത്തിനിടെ ഒരു വീടിന് തീപ്പിടിച്ചു. കുടിവെള്ള പൈപ്പുകളെല്ലാം തകര്‍ന്നതോടെ പലയിടങ്ങളിലും വെള്ളം കയറി. കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുകയാണ് ദുരിതാശ്വാസ ക്യാംപിലുള്ളവര്‍. തിങ്കളാഴ്ച രാവിലെയാണ് ശക്തമായ ഭൂകമ്പമുണ്ടായത്. ഒസാക്കയിലെ റെയില്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്.
പലയിടത്തും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാര്യമായ നഷ്ടം രണ്ടിടത്ത് മാത്രമാണുണ്ടായത്. നാശനഷ്ടങ്ങള്‍ കണക്കെടുത്ത് വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. 300 പേര്‍ക്ക് പരിക്കേറ്റതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.ജപ്പാനില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 8.30നാണ് ഭൂകമ്പമുണ്ടായത്. സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥിനിയാണ് മതില് ദേഹത്ത് വീണ് മരിച്ചത്. മറ്റൊരാള്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഹൃദയാഘാതം വന്നാണ് മരിച്ചത്. പലയിടത്തും പാളത്തില്‍ വന്‍ വിടവ് രൂപപ്പെട്ടു. ട്രെയിന്‍ ഗതാഗതം ഒസാക്കയില്‍ പൂര്‍ണമായും നിര്‍ത്തിവച്ചു.