തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദുര്യോധനെ സഹായിക്കാനെത്തുന്ന ധൃതരാഷ്ട്രരെ പോലെയെന്ന് കെജ്രിവാള്‍; വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിനെത്തുടര്‍ന്ന് ആരോപണം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ ആരോപണവുമായി അരവിന്ദ് കേജ്രിവാള്‍. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് രൂക്ഷമായ പരാമര്‍ശം നടത്തിയത്. മഹാഭാരതത്തില്‍ മകനായ ദുര്യോധനെ സഹായിക്കാനെത്തുന്ന ധൃതരാഷ്ട്രരെ പോലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പെരുമാറുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. മധ്യപ്രദേശില്‍ വോട്ടിങ് യത്രത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ വോട്ടിങ് മെഷീനുകള്‍ കൃത്യവും സത്യസന്ധവുമായിരുന്നു. എന്നാല്‍, ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാജസ്ഥാനില്‍ നിന്ന് വാങ്ങിയ മെഷീനുകളില്‍ ക്രിത്രിമം നടന്നതായും കെജ്‌രിവാള്‍ ആരോപിച്ചു. യത്രത്തിന്റെ നിര്‍മാണ വേളിയില്‍ തന്നെ ക്രിത്രിമം നടത്തി എ.എ.പിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. വോട്ടിങ് മെഷീനില്‍ ക്രിത്രിമം കാട്ടുക അസാധ്യമാണെന്നും അതിന്റെ നിര്‍മാണവേളയില്‍ ഇത് സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മെഷീനുകള്‍ പ്രതിനിധികളുടെ മുന്നില്‍ പരിശോധിച്ച ശേഷം മാത്രമെ ഉപയോഗിക്കുകയുള്ളൂ എന്നും കമ്മീഷന്‍ അറിയിച്ചു.

Top