ബി.ജെ.പിക്ക് കനത്ത തിരിച്ചടി !..കൂറ് മാറിയ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി

ഗാന്ധിനഗര്‍: ഗുജറാത്തിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയും കുതിര കച്ചവടത്തിൽ നാണക്കേടും.  ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറ് മാറിയ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പോള്‍ ചെയ്തശേഷം ബാലറ്റ് അമിത് ഷായെ ഉയര്‍ത്തിക്കാണിച്ചത് ചട്ടവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

ഇതോടെ വോട്ടെണ്ണല്‍  നിർത്തിവെച്ചു. എന്നാൽ അല്‍പ്പ സമയത്തിനകം പുനഃരാരംഭിക്കുമെന്നാണ് സൂചന. തര്‍ക്കത്തെ തുടര്‍ന്ന് ആറ് മണിക്കൂറോളമാണ് വോട്ടെണ്ണല്‍ വൈകിയത്. ഇതോടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, തങ്ങളുടെ രണ്ട് എം.എല്‍.എമാര്‍ കൂറ് മാറി ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നും ഇവരുടെ വോട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്.തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പരാതി പരിശോധിക്കാന്‍ കമ്മിഷന്‍ ഡല്‍ഹിയില്‍ പ്രത്യേക യോഗവും ചേര്‍ന്നിരുന്നു. തുടര്‍ന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ആറ് കേന്ദ്രമന്ത്രിമാരുടെ സംഘവും തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ച്‌ വോട്ടെണ്ണല്‍ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരു തവണ കൂടി ഇരുകൂട്ടരും തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് തങ്ങളുടെ ആവശ്യം പരിഗണിക്കമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

Top