
തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജഞക്കിടെ വിഎസ് അച്യുതാനന്ദനാണ് അദ്ദേഹത്തിന് പദവികള്‍ ആവശ്യപ്പെട്ടുള്ള കുറിപ്പ് തനിക്ക് കൈമാറിയതെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. വിഎസിന്റെ കൈയിലിരുന്ന കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് യച്ചൂരിയുടെ വിശദീകരണം.
കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എല്‍ഡിഎഫ് ചെയര്‍മാനാക്കുക, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിഎസിന്റെ പദവികള്‍ സംബന്ധിച്ച് 28, 29 തീയതികളില്‍ നടക്കുന്ന പിബി യോഗം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ യച്ചൂരി എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന മന്ത്രിസഭയുടേതാണെന്നും പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക