പിണറായി വിജയനുൾപ്പടെ 3 പേരുടെ പേരുകൾ പറയാൻ ആവശ്യപ്പെട്ടു ; ഇഡിക്ക് എതിരെ വെളിപ്പെടുത്തലുമായി സന്ദീപ് നായർ

തിരുവനന്തപുരം :
സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി നിർബന്ധിച്ചുവെന്ന്‌ സന്ദീപ് നായരുടെ വെളിപ്പെടുത്തൽ. മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇഡി നല്‍കിയതെന്നും സന്ദീപ് പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി, കെ ടി ജലീല്‍ എന്നിവരുടെ പേര് പറയാനും ഇഡി നിര്‍ബന്ധിച്ചതായി സന്ദീപ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ ഇഡി ശ്രമിച്ചതായുള്ള തെളിവുകളാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ ബന്ധം ഉണ്ടെന്ന് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ നിര്‍ബന്ധിച്ചു എന്നും സന്ദീപ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top