വിദ്യാഭ്യാസ ലോണിന്റെ പേരില്‍ ബാങ്കുകളുടെ പകല്‍ക്കൊള്ള; ലോണെടുത്ത് പഠിച്ച നഴ്‌സിനെ പിഴിഞ്ഞ് കേരളാ ഗ്രാമീണ്‍ ബാങ്ക്

കണ്ണൂര്‍: വിദ്യാഭ്യാസ ലോണെടുത്ത വിദ്യാര്‍ത്ഥികളെ കൊള്ള ചെയ്ത് പൊതുമേഖലാ ബാങ്കുകള്‍. പലിശയും പിഴ പലിശയുമായി നിയമവിരുദ്ധമായ കൊളളയാണ് ബാങ്കുകള്‍ നടത്തുന്നത്. വായ്പാ നിയമങ്ങളും സര്‍ക്കാര്‍ മാര്‍ഗരേഖകളുമറിയാത്ത സാധാരണക്കാര്‍ ഇവരുടെ ഇരയായി മാറുകയാണ്. 2003 ല്‍ വിദ്യാഭ്യാസ വായ്‌പ്പെടുത്ത നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ ദുരിത കഥ ഷാജി കുര്യാക്കോസ് ഫേയ്‌സ് ബുക്കില്‍ കുറിച്ചതോടെയാണ് ഈ പകല്‍ക്കൊള്ള പുറലോകം ചര്‍ച്ചചെയ്തത.്

ഫേയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരുപം
2003-ല്‍ കേരളാ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിദ്യാഭ്യാസ ലോണ്‍ എടുത്തു,
ഗവ: ഉത്തരവ പ്രകാരം ജോലി കിട്ടി ആറ് മാസത്തിന് ശേഷമോ കോഴ്സ് പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷം മുതലോ ഏതാണോ ആദ്യം എന്ന മുറക്ക് ലോണ്‍ തിരിച്ചടക്കേണ്ടതാണ്.

തിരിച്ചടവ് കാലാവധി 5/7 വര്‍ഷമാണ്.ഈ വ്യവസ്ഥകള്‍ പ്രകാരം ഈ വിദ്യാര്‍ത്ഥി 24/8/2008 ന് തിരിച്ചടവ് തുടങ്ങേണ്ടതാണ്. മൂന്ന് ലക്ഷം രൂപക്ക് 2008 വരെയുള്ള പലിശയായി ബാങ്ക് കണക്ക് കൂട്ടിയിരിക്കുന്നത് ഒരു ലക്ഷത്തിനാല്പതിനായിരത്തി മുന്നുറ്റി മുപ്പത്തി ഏഴ്.

ബാങ്ക് സ്വീകരിച്ച തിരിച്ചടവ് രീതി -440337/ന്റെ പലിശ കണക്ക് കൂട്ടി ഡെബിറ്റ് ചെയ്തു.തുടര്‍ന്ന് ആ മാസം വിദ്യാര്‍ത്ഥി അടക്കുന്നതു ക 440337/ല്‍ കുറവ് ചെയ്തു.പിറ്റേ മാസം കുറവ് ചെയ്ത് കിട്ടിയ തുകയുടെ പലിശ കണക്ക് കൂട്ടി ഡെബിറ്റ് ചെയ്തു – മുതലായി ബാങ്ക് കണക്ക് കൂട്ടുന്ന തുകയ്‌ക്കൊപ്പം കൂട്ടുകയും വിദ്യാര്‍ത്ഥിയുടെ തിരിച്ചടവ് കുറച്ചിടുകയും ചെയ്യുന്നു

ഈ അഭ്യാസ പ്രകാരം 2016 നവംബര്‍ വരെ വിദ്യാര്‍ത്ഥി തിരിച്ചടയ്ച്ചത് 334000/
12/11/16 ന് വിദ്യാര്‍ത്ഥി തിരിച്ചടക്കാന്‍ ബാക്കിയുള്ള തുക 471636/ ഇത് ബാങ്കുകളുടെ പകല്‍കൊള്ളയും ചൂഷണവും കേന്ദ്ര ഗവണ്‍മെന്റിന്റെ യും കേരളാ ഗവണ്‍മെന്റിന്റെ യും ഉത്തരവ് കളുടെ വിരുദ്ധവും റിസര്‍വ് ബാങ്കിന്റെ നിബന്ധനകളുടെ ലംഘനവുമാണ്.

യഥാര്‍ത്ഥത്തില്‍ ബാങ്കുകള്‍ സ്വീകരിക്കേണ്ട തിരിച്ചടവ് രീതി –

തിരിച്ചടവ് കാലാവധി – 60 മാസം 24/8/2008 ന് മൂന്ന് ലക്ഷത്തിനെയും അത് വരെയുള്ള പലിശയെയും വേറേ വേറേ 60 തവണ കളാക്കണം. വിദ്യാര്‍ത്ഥിയെ ഈ തവണ തുക അറിയിക്കുകയും വിദ്യാര്‍ത്ഥി തിരിച്ചടക്കുന്ന തുക പലിശയിലേക്കും മുതലിലേക്കും വേറേ വേറെ വരവ് വെക്കുകയും ചെയ്യണം.
വിദ്യാര്‍ത്ഥി തവണ മുടക്കിയാല്‍ തവണ സംഖ്യക്ക് പിഴപ്പലിശ ഈടാക്കണം.
എന്ന് മാത്രമല്ല 60 മാസം കൊണ്ട് ബാങ്ക് ഈടാക്കുന്ന തുക 6 ലക്ഷത്തിന് മുകളിലാവാനും പാടില്ല. തിരിച്ചടവില്‍ നിന്നും അതാത് മാസം മുതലില്‍ കുറവ് വരുത്തേണ്ടതും പിറ്റേ മാസം കുറവ് വരുന്ന തുകയുടെ പലിശ നിശ്ചയിക്കേണ്ടതുമാണ്.

ഈ വിധത്തില്‍ ഒരു വിദ്യാര്‍ത്ഥി 3 ലക്ഷം ലോണ്‍ എടുത്താല്‍ തിരിച്ചടക്കാനുള്ള ആദ്യ മാസ തവണ സംഖ്യ – 10 300/ ഉം തുടര്‍ന്ന് 10 300/ന്റെ കുറഞ്ഞ തുകകളുമാണ്യ

എന്നാല്‍ ഇതല്ല പൊതു താല്പര്യമുള്ള വിഷയം;
കേരളത്തിനകത്തും പുറത്തും ഒരു നേഴ്‌സിന് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം പതിനായിരമോ അതില്‍ താഴെയോ ആണ് കേരളത്തില്‍ മിനിമം ശമ്പളം പതിനായിരമായി നിശ്ചയിച്ചിരുന്നതായി അറിയുന്നു. സ്വകാര്യ ആശുപത്രികള്‍ നാമമാത്രമായ തുക നല്‍കി നിര്‍ബന്ധപൂര്‍വം മിനിമം ശമ്പളം കൈപ്പറ്റിയതായി രേഖകള്‍ ഉണ്ടാക്കുന്നതായും കേള്‍ക്കുന്നു

പതിനായിരം രൂപ ശമ്പളം ലഭിക്കുന്ന ഒരു വ്യക്തിക്ക് 6000/ ജീവിത ചിലവുകള്‍ക്കായി കണക്ക് കൂട്ടണമെന്നും 4000/ മാത്രമേ റവന്യൂ റിക്കവറികള്‍ക്കായി പോലും പരിഗണിക്കാവൂ എന്ന് വിവിധ കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന് ലക്ഷം വിദ്യാഭ്യാസ ലോണ്‍ എടുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഒരു നേഴ്‌സിന് ലോണ്‍ തിരിച്ചടക്കുന്നതിനുള്ള ആസ്തിയില്ല

ആയതിനാല്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന എല്ലാ വിദ്യാഭ്യാസ ലോണുകളും
നിഷ്‌കൃയ ബാധ്യതയായി കണക്കാക്കി ഇളവ് നല്‍കേണ്ടതാണ് നിഷ്‌കൃയ ബാധ്യതയ്ക്ക് ഇളവ് നല്‍കാമെന്ന വ്യവസ്ഥ മല്ല്യ അടക്കമുള്ള വന്‍കിടക്കാരുടെ കാര്യത്തില്‍ കാര്യത്തില്‍ ബാങ്കുകള്‍പ്രാവര്‍ത്തികമാക്കിയതാണ്.
ഈ സ്വപ്ന സാക്ഷാത്കാരത്തിന് കേരള ജനത ഒറ്റക്കെട്ടായി വിദ്യാഭ്യാസ ലോണ്‍ എടുത്ത വിദ്യാര്‍ത്ഥികളുടെ പുറകില്‍ അണിചേരേണ്ടതുണ്ട്

Top