മാനേജ്‌മെന്റിന് വേണ്ടി വാദിച്ച് വിചിത്രമായ നിലപാടുമായി വിദ്യാഭ്യാസമന്ത്രി

ഡി.ഐ .എച്ച് ന്യുസ് ബ്യുറോ

തിരുവനന്തപുരം :ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടക്കവെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇറങ്ങിപ്പോയി. അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റി നിര്‍ത്താമെന്ന് മാത്രമാണ് ഇന്നത്തെ ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. അഞ്ചുവര്‍ഷത്തേക്ക് മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കില്ല. അക്കാദമിക് കാര്യങ്ങളില്‍ നിന്ന് ലക്ഷ്മി നായരെ പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. വിഷയത്തില്‍ തര്‍ക്കം തുടരവെയാണ് മന്ത്രി ഇറങ്ങിപ്പോയത്. കോളജ് മാനേജ്‌മെന്റും പ്രിന്‍സിപ്പാളിനെയും കോളജിനെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ചര്‍ച്ചക്ക് ശേഷം പുറത്തുവന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
അതേസമയം ലോ അക്കാഡമിയില്‍ 25 ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥികളുടെ സമരം പരിഹരിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാനേജ്‌മെന്റിന് വേണ്ടി ശക്തമായി വാദിച്ച് വിദ്യാഭ്യാസമന്ത്രി. പഠനാന്തരീക്ഷവും അന്വേഷണാന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് അഭിപ്രായപ്പെട്ട മന്ത്രി പക്ഷേ അതിന് ഉപോദ്ബലകമായി പറഞ്ഞതെല്ലാം മാനേജ്‌മെന്റിനെ അനുകൂലിക്കുന്ന വാദങ്ങളായിരുന്നു. ചര്‍ച്ച കഴിഞ്ഞ് വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുമ്പോഴായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ മാനേജ്‌മെന്റ് അനുകൂല നിലപാട് വ്യക്തമായത്. പ്രിന്‍സിപ്പലിന്റെ രാജി ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചതെന്ന് സമ്മതിച്ച മന്ത്രി പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തി എന്ന മാനേജ്‌മെന്റ് വാദം ആവര്‍ത്തിച്ചു. raveendran-education-ministerപുതിയ പ്രിന്‍സിപ്പലിനെ മാനേജ്‌മെന്റി നിയമിക്കുമ്പോള്‍ പഴയ പ്രിന്‍സിപ്പല്‍ സ്വാഭാവികമായും മാറുമെന്ന വിചിത്രമായ നിലപാടാണ് വിദ്യാഭ്യാസമന്ത്രി കൈക്കൊണ്ടത്. പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്തിയെങ്കില്‍ അതിന്റെ കാര്യകാരണ സഹിതം മാനേജ്‌മെന്റ് വിശദീകരിക്കണമെന്ന വാദവും മന്ത്രി തള്ളി. രാജിവെയ്ക്കുക എന്നത് ഒരാള്‍ സ്വയം ചെയ്യേണ്ട കാര്യമാണെന്നും അതിന് സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന ആവശ്യം മാനേജ്‌മെന്റും അംഗീകരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എത്ര വര്‍ഷത്തേക്കാണ് നിയമനമെന്നോ, മാറ്റി നിര്‍ത്തലെന്നോ മന്ത്രിയ്‌ക്കോ സര്‍ക്കാരിനോ പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി, അത് പുതുതായി ചുമതലയേല്‍ക്കാന്‍ പോകുന്ന പ്രിന്‍സിപ്പലിന്റെ പ്രായം അനുസരിച്ചായിരിക്കും എന്നും അഭിപ്രായപ്പെട്ടു.
പുറത്താക്കപ്പെട്ട ലക്ഷ്മി നായര്‍ തിരിച്ചു വരുമെന്ന വിദ്യാര്‍ത്ഥികളുടെ ആശങ്ക ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയെന്തെങ്കിലും കേട്ടിട്ടുണ്ടോ അങ്ങനെയെന്തെല്ലാം സംഭവിക്കാം എന്നൊക്കെയായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍കകാരിന് കൈകടത്താന്‍ കഴിയില്ലെന്നും ലക്ഷ്മിനായരെ അതില്‍ നിന്ന് പുറത്താക്കേണ്ടത് മാനേജ്‌മെന്റാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ ദളിത് പീഡനവും കോളേജിന്റെ ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന്റെ നടപടികള്‍ പല തരത്തില്‍ തുടരുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അഫിലിയേഷന്‍ സംബന്ധിച്ച കാര്യങ്ങളെല്ലാംയൂണിവേഴ്സിറ്റിയാണ് പരിശോധിക്കേണ്ടതെന്നും അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.<ബ്ര്>
<ബ്ര്>ഇന്നത്തെ ചര്‍ച്ചയില്‍ മന്ത്രിക്കു പ്രശ്നം പരിഹരിക്കുന്നതിനായി പുതുതായി ഒരു നിര്‍ദേശവും മുന്നോട്ട് വെയ്ക്കാന്‍ മന്ത്രിക്ക് സാധിച്ചില്ല. മന്ത്രി ആവര്‍ത്തിച്ചത് മാനേജ്മെന്റിന്റെ വാദമുഖങ്ങള്‍ മാത്രമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കണക്കിലെടുക്കാനോ അതിനു എന്തെങ്കിലും പരിഹാരം കാണാനോ മന്ത്രി ശ്രമിച്ചില്ല എന്നത് അദ്ദേഹത്തിന്റെ വാദങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. ഒരു നിയമ വിദ്യാഭാസ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപിക ദളിത് വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചത് വിദ്യാഭാസ മന്ത്രിയുടെ പരിഗണനയില്‍ വരുന്ന കാര്യമല്ല എന്നുള്ളത് വളരെ വിചിത്രമായ വാദമാണ്. പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമമനുസരിച്ചു നടപടികള്‍ തുടരുന്നുവെന്നു പറഞ്ഞ മന്ത്രി, ഈ വിഷയത്തില്‍ എന്തുകൊണ്ട് വിദ്യാഭാസ മന്ത്രിക്കു നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതിന് ഒരു വിശദീകരണവും നല്‍കിയില്ല. ചര്‍ച്ചയില്‍ മന്ത്രി എടുത്ത നിലപാടുകള്‍ തീര്‍ത്തും മാനേജ്‌മെന്റിനു അനുകൂലമായിരുന്നുവെന്നു എസ് എഫ് ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഒരേപോലെ അഭിപ്രായപ്പെട്ടു.
Top