നികോസിയ: ഈജിപ്ത് എയറിന്റെ ആഭ്യന്തര സര്‍വീസ് വിമാനം റാഞ്ചി. ആരാണ് റാഞ്ചലിന് പിന്നിലെന്ന കാര്യം വ്യക്തമായിട്ട ില്ല. പിന്നീട് വിമാനം സൈപ്രസിലെ ലാര്‍ണാക് വിമാനത്താവളത്തില്‍ ഇറക്കി. റാഞ്ചിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രാദേശിക സമയം രാവിലെ 8.45 ന് തെക്കന്‍ സൈപ്രസിലെ ലാര്‍ണാക് വിമാനത്താവളത്തില്‍ ഇറക്കിയത്.
55 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് അലക്‌സാണ്‍ഡ്രിയയില്‍ നിന്ന് കെയ്‌റോയിലേക്ക് പോയ വിമാനത്തിലുള്ളത്. ബല്‍റ്റ് ബോംബ് ധരിച്ചുണ്ടെന്ന് അവകാശപ്പെട്ട ഒരാളാണ് വിമാനം റാഞ്ചിയതെന്ന് ഈജിപ്ത് എയര്‍ വക്താവ് അറിയിച്ചു. സ്ത്രീകളേയും കുട്ടികളേയും വിട്ടയച്ചതായും വിമാനത്തില്‍ ബോംബുള്ളതായും റിപ്പോര്‍ട്ടുണ്ട്.
എയര്‍ബസ് എ 320 വിഭാഗത്തില്‍പ്പെട്ട എം.എസ് 181 വിമാനമാണ് റാഞ്ചിയത്. പ്രാദേശിക സമയം രാവിലെ 6.30 ന് അലക്‌സാണ്‍ഡ്രിയയിലെ ബുര്‍ജ് അല്‍ അറബ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 7.45നായിരുന്നു കെയ്‌റോയില്‍ ഇറങ്ങേണ്ടിയിരുന്നത്.
പത്ത് അമേരിക്കക്കാരും എട്ട് ബ്രിട്ടീഷുകാരും അടക്കം വിദേശ പൗരന്മാരും വിമാനത്തില്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശികളും വിമാനത്തിലെ ക്രൂ മെമ്പേഴ്‌സും ഇപ്പോഴും റാഞ്ചപ്പെട്ട വിമാനത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്