യൂറോപ്പിലേയ്ക്ക് കള്ളവണ്ടി കയറുന്നവര്‍ ഈജ്പ്ത്തിലെത്തി അവയവങ്ങള്‍ വില്‍ക്കുന്നു; ഇടനിലക്കാരായ ഡോക്ടര്‍മാരും നഴ്‌സുമാരും പിടിയില്‍

യൂറോപ്പിലേക്ക് കള്ളവണ്ടി കയറാന്‍ ഈജിപ്തില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ അവരുടെ ശരീര അവയവങ്ങള്‍ വിറ്റ് പണമുണ്ടാക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് കൂട്ട് നില്‍ക്കുന്ന നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും പിടിയിലായതിനെ തുടര്‍ന്നാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 45 ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മധ്യവര്‍ത്തികള്‍, അവയവങ്ങള്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്ത് വന്നിരിക്കുന്നത്.

യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹിച്ചെത്തുന്ന ആഫ്രിക്കന്‍ അഭയാര്‍ത്ഥികളെ അവയവവ്യാപാരക്കാര്‍ വലയിലാക്കുകയും അവര്‍ക്ക് വന്‍ പണം വാഗ്ദാനം ചെയ്ത് അവയവങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇത്തരത്തില്‍ ലഭിക്കുന്ന പണം യൂറോപ്പിലേക്ക് പോകുന്ന ബോട്ടുകള്‍ക്ക് നല്‍കുകയാണ് അഭയാര്‍ത്ഥികള്‍ ചെയ്യുന്നത്. മനുഷ്യക്കടത്തുകാര്‍ ഈ വമ്പിച്ച പണം ബോട്ട് ചാര്‍ജിന്റെ രൂപത്തില്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നുണ്ട്. അറസ്റ്റിനൊപ്പം നടത്തിയ റെയിഡിനെ തുടര്‍ന്ന് അധികൃതര്‍ക്ക് ഇന്നലെ മില്യണ്‍ കണക്കിന് ഡോളറുകള്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെത്താനും സാധിച്ചിട്ടുണ്ട്. ഈജ്പിതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അവയവവ്യാപാര-മനുഷ്യക്കടത്ത് മാഫിയകളുടെ പ്രവര്‍ത്തനമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്ട്രി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈജിപ്തിലെ ചിലരുടെ സാമ്പത്തിക ദുരവസ്ഥകളും അഭയാര്‍ത്ഥികളുടെ അവസ്ഥയും അറസ്റ്റിലായവര്‍ വന്‍ തോതില്‍ ചൂഷണം ചെയ്യുകയും പണം തട്ടുകയുമായിരുന്നുവെന്നാണ് ഹെല്‍ത്ത് മിനിസ്ട്രി ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരക്കാരില്‍ നിന്നും ചികിത്സക്ക് ഇവര്‍ വന്‍ തുകകള്‍ ഈടാക്കിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. നിയമം ലംഘിച്ചുള്ള ഗുരുതരമായ കുറ്റലംഘനമാണിവര്‍ നടത്തിയതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ലൈസന്‍സുള്ളതും ഇല്ലാത്തതുമായ ഏതാനും പ്രൈവറ്റ് ഹോസ്പിറ്റലുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഇവിടങ്ങളിലായിരുന്നു ഇത്തരത്തിലുള്ള അവയവക്കച്ചവടം നടന്നിരുന്നത്.അറസ്റ്റിനെ തുടര്‍ന്ന് ഇത്തരം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടിയെന്നും ഇതില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തുവെന്നുമാണ് ഹെല്‍ത്ത് മിനിസ്ട്രിയും അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ അഥോറിറ്റിയും വെളിപ്പെടുത്തുന്നത്.

ചില പ്രധാനപ്പെട്ട ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കെയ്‌റോ യൂണിവേഴ്‌സിറ്റി, എയിന്‍ ഷാംസസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലുള്ളവരും പിടിയിലായിട്ടുണ്ട്. രാജ്യത്തെ രണ്ട് പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളാണിവ. ഈ വ്യാപാരത്തില്‍ നിന്നും എത്ര പണമാണിവര്‍ ഉണ്ടാക്കിയതെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അവയവക്കച്ചവടം ഈജ്പ്തില്‍ നിരോധിച്ച കാര്യമാണ്. എന്നാല്‍ കടുത്ത ദാരിദ്ര്യം മൂലം നിരവധി പേര്‍ അതിന് നിര്‍ബന്ധിതരാകുന്നുണ്ട്.

Top