ദിവസവും എട്ടു മണിക്കൂർ മൊബൈൽ ഉപയോഗിക്കുന്നുണ്ടോ..? നിങ്ങൾക്കു പ്രമേഹം ഉറപ്പ്

ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ആരോഗ്യംക്ഷയിപ്പിക്കുമെന്നും പ്രമേഹത്തിനു ഇടയാക്കുമെന്നും റിപ്പോർട്ട്. ദിവസവും എട്ടു മണിക്കൂറിലേറെ മൊബൈലുമായി ഇരിക്കുന്നവർക്കും മൊബൈലിൽ കൂടുതൽ നേരം ചിലവഴിക്കുന്ന കുട്ടികൾക്കും പ്രമേഹ സാധ്യത വർധിക്കുമെന്നാണ് റിപ്പോർട്ട്. അമിതമായ ഡിജിറ്റൽ ഉപയോഗങ്ങൾ ടൈപ്പ് ടൂ ഡയബറ്റിക് പ്രഹേത്തിലേക്കാണ് കുട്ടികളെ നയിക്കുന്നത്. മൂന്ന് മണിക്കൂറിൽ അധികം കുട്ടികൾ സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ, വീജിയോ ഗെയിം, ടെലിവിഷൻ എന്നിരയുടെ മുന്നിൽ ഇരിക്കുന്നുണ്ടെങ്കിൽ മാരകമായ ആരോഗ്യകാരണങ്ങളിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
അമിതമായ പൊണ്ണത്തടിക്കും ഇൻസുലിന്റെ അളവ് കൂട്ടുന്നതിനും ഇഇരിപ്പ് വഴിയൊരുക്കും. ഈ കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ കഴിയാതെ ശരീരത്തിൽ ഉയരുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ലണ്ടൻ സർവകലാശാലയിലെ ഗവേഷകർ 4500 കുട്ടികളിൽ നടത്തിയ പഠനത്തിലാണ്  പുതിയ വെളിപ്പെടുത്തൽ. ഒൻപതിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഗവേഷണം നടത്തിയത്. കൊളസ്‌ട്രോൾ, ഇൻസുലിൻ അളവ്, രക്തസമ്മർദ്ദം, ശരീരതൂക്കം എന്നിവയാണ് കുട്ടികളിൽ പഠനത്തിന് വിധേയമാക്കിയത്. ടൈപ്പ് ടൂ പ്രമേഹം കുട്ടികളുടെ കിഡ്‌നിയേയും ഹൃദയത്തേയും ബാധിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നലുണ്ടാകുക, അമിതദാഹവും വിശപ്പും ഉണ്ടാകുക, ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടുക, കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാകുക, വയറുവേദനയും ചർദ്ദിയും കൂടെക്കൂടെ വരിക എന്നീ ലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് കുട്ടികളെ വിധേയമാക്കാൻ ഒട്ടും താമസിക്കരുത്.
Top