വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കത്ത് വില്‍പ്പനക്ക്. ദൈവത്തെ കുറിച്ചും മതത്തെകുറിച്ചുമുളള ഐന്‍സ്റ്റീന്റെ ചിന്തകളാണ് കത്തിലെ വിഷയം. ഐന്‍സ്റ്റീന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് 1954 ല്‍ എഴുതിയ കത്താണ് ന്യൂയോര്‍ക്കില്‍ ലേലത്തിന് വച്ചിരിക്കുന്നത്. 15 ദശലക്ഷം ഡോളറാണ് ദ ഗോഡ് ലെറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന കത്തിന്റെ വില. മതത്തെ കുറിച്ചുളള ഐന്‍സ്റ്റീന്റെ വിമര്‍ശ ചിന്തകളാണ് കത്തിന്റെ ഉളളടക്കം. ജര്‍മനിയില്‍ നിന്നും ന്യൂജേഴ്‌സിയിലെ ജര്‍മന്‍ തത്വചിന്തകനായ എറിക് ഗട്ട്കിന്റിനയച്ചതാണ് കത്ത്. ആഗോള ലേല കമ്പനിയായ ക്രിസ്റ്റിയാണ് ലേലം നടത്തുക.
ഡിസംബറിലാണ് ലേലം. ജൂത കുടുംബത്തില്‍ ജനിച്ച ഐന്‍സ്റ്റീന്‍ മരിക്കുന്നതിന് മുന്‍പായി മതത്തെയും ചെറുപ്പത്തിലെ വിശ്വാസങ്ങളെയും തളളിപറഞ്ഞിരുന്നു. ബാലിശമായ അന്ധവിശ്വാസങ്ങള്‍ ഉളളതാണ് ജൂതവിശ്വാസമെന്ന ഐന്‍സ്റ്റീന്‍ കത്തില്‍ പറയുന്നു, ഞാന്‍ സന്തോഷത്തോട് കൂടി സഹവസിക്കുകയും മാനസികമായി ഏറ്റവും അടുത്ത് നില്‍ക്കുകയും ചെയ്യുന്ന ജൂതര്‍ക്ക് മറ്റുളളവരില്‍ നിന്ന് വ്യത്യാസമൊന്നും കാണാനായില്ലെന്നും ഐന്‍സ്റ്റീന്‍ കത്തില്‍ പറയുന്നു.
സ്വന്തം സൃഷ്ടികളെ ശിക്ഷിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്യുന്ന ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ നിരീശ്വരവാദിയെന്ന വാദത്തെ അദ്ദേഹം തളളികളയുന്നു. 2008 ല്‍ ലേലത്തിന് വച്ചിരുന്ന കത്ത് ഒരു സ്വകാര്യവ്യക്തി വാങ്ങിയിരുന്നു. 2002 ല്‍ ഐ്ന്‍സ്റ്റീന്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റിന് അയച്ച കത്ത് ലേലം ചെയ്തിരുന്നു.