വിഖ്യാത ഊർജതന്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ “സന്തോഷ സിദ്ധാന്തം’ 1.5മില്യൺ ഡോളറിനു (10.17 കോടി രൂപ) ലേലത്തിൽ വിറ്റു. ദീര്‍ഘകാല ലക്ഷ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന വാക്കുകൾ എന്ന വിശേഷണത്തോടെ ജർമൻ ഭാഷയിൽ എഴുതിയതാണ് കുറിപ്പ്. 1922ൽ ടോക്കിയോയിലെ ഹോട്ടൽ മുറിയിൽ വെച്ച് എഴുതിയതാണ് ഈ കുറിപ്പ്. ഹോട്ടൽ മുറിയിൽ സന്ദേശവുമായി എത്തിയ ആൾക്ക് ടിപ്പ് നൽകുന്നതിന് പകരമായി കുറിപ്പ് കൈമാറുകയായിരുന്നു. താങ്കൾ ഭാഗ്യവാനാണെങ്കിൽ, ഈ കുറിപ്പ് വിലയുള്ളതാകുമെന്നും അദ്ദേഹത്തോട് ഐൻസ്റ്റീൻ പറഞ്ഞിരുന്നു. “ആഗ്രഹമെവിടെയുണ്ടോ അവിടെ മാർഗ്ഗവുമുണ്ട്’ എന്നെഴുതിയ ഐൻസ്റ്റീന്റെ മറ്റൊരു കുറിപ്പും ഇതോടൊപ്പം ലേലത്തിൽ വിറ്റു. 1.56 കോടി രൂപയ്ക്കാണ് രണ്ടാമത്തെ ലേലം ചെയ്തത്. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന തുകയാണ് കുറിപ്പുകൾ ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
ഐൻസ്റ്റീന്റെ “സന്തോഷ സിദ്ധാന്തം’ 10.17 കോടി രൂപയ്ക്ക് ലേലം ചെയ്തു
Tags: einstein happy theory