പദ്മജയില്ല ,സി.പി.എം മക്കള്‍ രാഷ്ട്രീയത്തിലേക്ക്. എം.വി. ആറിന്റെ മകള്‍ കണ്ണൂരില്‍ ഇടതുസ്ഥാനാര്‍ഥി

കൊച്ചി :സി.പി.എം മക്കള്‍ രാസ്ട്രീയം പയറ്റാന്‍ ഒരുങ്ങുന്നു.പ്രമുഖരുടെ മക്കളെ രംഗത്തിറക്കുകയാണ് ഇത്തവണ സി.പി.എം.കണ്ണൂരില്‍ മുന്‍മന്ത്രിയും സി.എം.പി. സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.വി. രാഘവന്റെ മകള്‍ എം.വി. ഗിരിജ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകുന്നു. കീഴുന്ന വനിതാസംവരണ വാര്‍ഡിലാണ് മത്സരിക്കുന്നത്. കണ്ണൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് കക്കാട് ശാഖാ മാനേജരാണ്. സര്‍സയ്യദ് കോളേജ് മുന്‍പ്രഫസറും പറശ്ശിനിക്കടവ് ആയുര്‍വേദ കോളേജ് ഡയറക്ടറുമായ ഇ. കുഞ്ഞിരാമന്റെ ഭാര്യയാണ്.സി.എം.പി. അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ പ്രതിനിധിയായാണ് എല്‍.ഡി.എഫ്. മുന്നണിയില്‍ ഗിരിജ മത്സരിക്കുന്നത്. സി.എം.പി.ക്ക് ഒരു സീറ്റാണ് എല്‍.ഡി.എഫ്. നല്‍കിയത്. എം.വി. ആറിന്റെ മരണശേഷമാണ് അരവിന്ദാക്ഷന്‍ വിഭാഗം എല്‍.ഡി.എഫിലെത്തിയത്. എം.വി. ആറിന്റെ മൂത്തമകന്‍ എം.വി. ഗിരീഷ്‌കുമാര്‍ യു.ഡി.എഫിനൊപ്പമുള്ള സി.പി. ജോണ്‍ വിഭാഗത്തിലാണ്.
മുന്‍ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാരുടേയും പി.കെ. വാസുദേവന്‍ നായരുടേയും പെണ്‍മക്കളെ മത്സരരംഗത്തിറക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു.ഇ.കെ. നായനാരുടെ മകള്‍ ഉഷയെ കൊച്ചി കോര്‍പ്പറേഷന്‍ രവിപുരം ഡിവിഷനില്‍ മത്സരിപ്പിക്കുന്നതിനുള്ള എറണാകുളം ഏരിയ കമ്മിറ്റിയുടെ നിര്‍ദ്ദേശം ശനിയാഴ്ച ചേര്‍ന്ന സി.പി.എം. ജില്ലാ കമ്മിറ്റി അംഗീകരിച്ചു. പി.കെ.വി.യുടെ മകള്‍ ശാരദ മോഹന്‍ ജില്ലാപഞ്ചായത്ത് കാലടി ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാകും.
സി.പി.െഎ.യുടെ നേതൃത്വത്തിലുള്ള വനിതാ കലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറിയാണ് ശാരദ മോഹന്‍. സി.പി.ഐ, മഹിളാ സംഘം എന്നിവയുടെ ജില്ലാ കമ്മിറ്റിയംഗവുമാണ്. ബംഗ്ലൂരില്‍ അധ്യാപികയായിരുന്ന ശാരദ മോഹന്‍ പി.കെ.വി.യുെട മരണത്തെത്തുടര്‍ന്നാണ് പുല്ലുവഴിയിലെ കാപ്പിള്ളി തറവാട്ട് വീട്ടില്‍ സ്ഥിരതാമസമാക്കിയത്. ബെംഗ്ലൂരില്‍ പാര്‍ട്ടി അംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു. ഭര്‍ത്താവ് മോഹന്‍ ബാഗ്ലൂരില്‍ ബിസിനസ് നടത്തുന്നു. രണ്ട് പെണ്‍മക്കളാണിവര്‍ക്ക്. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിന് പരിഗണിക്കുന്നവരില്‍ ഒരാളാണ് നായനാരുടെ മകള്‍ ഉഷ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാല്‍ പി.കെ.വി.യുടെ മകളെ പ്രസിഡന്റ് സ്ഥാനം മുന്നില്‍ കണ്ടാണ് സി.പി.ഐ.യും രംഗത്തിറക്കുന്നത്.

അതേസമയം, മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിക്കില്ല. ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ അവരുടെ പേര് വന്നിട്ടില്ല. അവരെ പരിഗണിക്കണമെന്ന നിര്‍ദ്ദേശം കെ.പി.സി.സി. നേതൃത്വവും മുന്നോട്ടുവെച്ചിട്ടില്ല. പത്മജയെ താഴെത്തട്ടില്‍ മത്സരിപ്പിക്കുന്നതില്‍ െഎ ഗ്രൂപ്പിനും താല്പര്യമില്ല. ഗ്രൂപ്പ് നേതാക്കള്‍ ഇക്കാര്യം അവരെ അറിയിച്ചിട്ടുമുണ്ട്.മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്റെ മകള്‍ അമൃതാ രാമകൃഷ്ണനും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മത്സരത്തിനൊരുങ്ങുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top