എറണാകുളത്ത് മഞ്ജു സിപിഎം സ്ഥാനാർഥി: പിൻതുണയുമായി മമ്മൂട്ടി

സ്വന്തം ലേഖകൻ

കൊച്ചി: സെബാസ്റ്റ്യൻ പോളിനു ശേഷം സിപിഎമ്മിനു കിട്ടാക്കനിയായി മാറിയ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ വീണ്ടും കടുത്ത മത്സരത്തിനൊരുങ്ങി സിപിഎം.ഇക്കുറി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെ തന്നെ നേരിട്ടു കളത്തിലിറക്കാനാണ് സിപിഎമ്മിന്റെ ശ്രമം. മമ്മൂട്ടിയും ഇന്നസെന്റും ഇടനില നിന്ന് മഞ്ജുവിനെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കിയേക്കും.
പാർട്ടി നേതാക്കൾക്കിടയിൽ ഇതു സംബന്ധിച്ച് ധാരണയായതായാണ് സൂചന. ഏതു വിധേനയും എറണാകുളം പാർലമെന്റ് മണ്ഡലം സ്വന്തമാക്കണമെന്ന ഉറച്ച തീരുമാനമാണ് ഇതിനു പിന്നിൽ.  തെരഞ്ഞെടുപ്പിൽ മഞ്ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കമാണ് പാർട്ടിയിൽ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പി രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാനുമാണ് നേരത്തെ പാർട്ടിയിൽ ധാരണയുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, പുതിയ ധാരണ അനുസരിച്ച് രാജീവ് അടുത്ത മൂന്ന് വർഷവും സെക്രട്ടറിയായി തുടരും. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്തൻ സി.എൻ. മോഹനനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്.

ഇടതു സർക്കാറിൻറെ പല പദ്ധതികളുടെയും ബ്രാൻഡ് അംബാസഡറായ മഞ്ജു വാര്യർ അടുത്ത സമയത്തായി സർക്കാറിന്റെ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം ദിലീപിന്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ വോട്ടാക്കി മാറ്റാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

Top