എറണാകുളത്ത് രാജീവും സെബാസ്റ്റ്യൻ പോളും സിപിഎം പട്ടികയിൽ

രാഷ്ട്രീയ ലേഖകൻ

കൊച്ചി: സിപിഐഎം എറണാകുളം ജില്ലയിലെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ പി രാജീവ്, സെബാസ്റ്റ്യൻ പോൾ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിൽ. എന്നാൽ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ അന്തിമ തീരുമാനത്തിൽ എത്താൻ ജില്ലാ സെക്രട്ടറിയേറ്റിന് കഴിഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് ദിവസത്തിനുള്ളിൽ ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് പ്രാഥമിക പട്ടിക തയ്യാറാക്കാൻ തീരുമാനമായിട്ടുണ്ട്. മണ്ഡലങ്ങളിലേക്ക് പരിഗണിക്കേണ്ട ഏതാനും ചില വ്യക്തികളുടെ പേരുകൾ സെക്രട്ടറിയേറ്റ് അംഗങ്ങൽ ശുപാർശ ചെയ്തിട്ടുണ്ട്. പെരുമ്പാവൂരിൽ അഡ്വ. എൻസി മോഹനന്റേയും സാജു പോളിന്റേയും പേരുകളാണ് നിർദ്ധേശിക്കപ്പെട്ടത്.

കളമശ്ശേരിയിൽ ചന്ദ്രൻപിള്ള, എം സക്കീർ ഹുസൈൻ, മുൻ ആലുവ എംഎൽഎ എഎൻ യൂസഫ് എന്നിവരുടെ പേരുകളും ഉയർന്നുവന്നു. ആലുവ വി സലീം, എറണാകുളം എം അനിൽകുമാർ, വൈപ്പിൻ ശർമ്മ, പിറവം ഡോ. അജേഷ്, എംജെ ജേക്കബ് എന്നിവരെ പരിഗണിച്ചു. തൃക്കാക്കരയിലാണ് സെബാസ്റ്റ്യൻ പോൾ, സിഎം ദിനേശ് മണി, ഉണ്ണികൃഷ്ണൻ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നത്. കുന്നത്തുനാട് വേലായുധൻ, അഡ്വ. ഷൈജി ശിവജി എന്നിവർ. രണ്ടിൽ കൂടുതൽ തവണ മൽസരിച്ചവരുടെ സ്ഥാനാർതിത്വത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിക്കും. എറണാകുളം ജില്ലയിൽ പത്ത് മണ്ഡലങ്ങളിലാണ് സിപിഎം മൽസരിക്കുന്നത്.

Top