ഒരു ചിത്രത്തിലെ ഒരു രംഗത്തില്‍ സാങ്കല്‍പ്പിക തോക്കെടുത്ത് ഉന്നം പിടിച്ചപ്പോഴേക്കും പ്രിയ വാര്യര്‍ എന്ന യുവനടി കേരളവും ഇന്ത്യയും കടന്ന് ലോകപ്രശസ്തയായി. എന്നാല്‍ യഥാര്‍ത്ഥ തോക്കെടുത്ത് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ എളവേനില്‍ വല്ലരിവന്‍ എന്ന പതിനെട്ടുകാരിയെ എത്ര പേര്‍ക്കറിയാം. സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുകയാണ്.
ജൂനിയര്‍ ലോകകപ്പ് ഷൂട്ടിംഗില്‍ വനിതകളുടെ എയര്‍ റൈഫിളില്‍ ലോക റെക്കാഡോടെ സ്വര്‍ണം നേടിയാണ് എളവേനില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയത്. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് എളവേനില്‍ മത്സരിക്കാനെത്തുന്നത്.
249.8 പോയിന്റോടെ ഒന്നാമതെത്തിയാണ് എളവേനില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. യോഗ്യത റൗണ്ടില്‍ 631.4 പോയിന്റോടെയാണ് എളവേനില്‍ റെക്കാഡിട്ടത്. ജൂനിയര്‍ തലത്തില്‍ മാത്രമല്ല, സീനിയര്‍ തലത്തിലും ഇത് ലോക റെക്കാഡാണ്.