വിഎസിന്റെ പട്ടിക വെട്ടി; പിണറായി ധര്‍മ്മടത്ത് മത്സരിക്കും; വിഎസ് മലമ്പുഴയില്‍; നികേഷ് സ്വതന്ത്രന്‍ വീണാജോര്‍ജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

തിരുവനന്തപുരം: പ്രതിസന്ധികളും തര്‍ക്കങ്ങളുമില്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അതേ മസയം വിഎസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശിച്ച ശി ശശിധരനുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സംസ്ഥാന കമ്മിറ്റി വെട്ടിമാറ്റിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ മലമ്പുഴയിലും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ ധര്‍മ്മടത്തും സ്ഥാനാര്‍ത്ഥികളാകും. 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ അധികം താമസിയാതെ പ്രഖ്യാപിക്കുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു. സിപിഐ(എം) മത്സരിക്കുന്ന 92 സീറ്റുകളില്‍ തൊടുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഏപ്രില്‍ അഞ്ചിന് ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. തൊടുപുഴയില്‍ നഴ്‌സിങ് അസോലിയേഷന്‍ നേതാവ് ജാസ്മിന്‍ഷായുടെ പേര് പ്രഥമ പരിഗണനയിലാണ്. മലപ്പുറം ജില്ലയില്‍ ജാസ്മിന്‍ഷായുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ ഒഴിവാക്കുകയായിരുന്നു.

എട്ട് സ്വതന്ത്രരും 16 വനിതാ സ്ഥാനാര്‍ത്ഥികളുമാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ച പട്ടികയില്‍ ഉള്ളത്. നാല് വനിതകളെയാണ് സിപിഐ രംഗത്തിറക്കുന്നത്. സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍(മട്ടന്നൂര്‍),തോമസ് ഐസക്(ആലപ്പുഴ),എ കെ ബാലന്‍(തരൂര്‍),കെ കെ ശൈലജ(കൂത്തുപറമ്പ്) എന്നിവര്‍ മല്‍സരരംഗത്തുണ്ട്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര),എം എം മണി(ഉടുമ്പന്‍ ചോല) എന്നിവരും മല്‍സര രംഗത്തുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ അഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന എം വി നികേഷ് കുമാര്‍ സിപിഐ(എം) സ്വതന്ത്രനായി മത്സര രംഗത്തിറങ്ങുമ്പോള്‍ വീണാ ജോര്‍ജ്ജിനും മുകേഷിനും പാര്‍ട്ടി ചിഹ്നം തന്നെ അനുവദിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സ്ഥാനാര്‍ത്ഥികളാണ്.

നിലവിലെ എംഎല്‍എമാരായ കെ ടി ജലീലും പി ടി എ റഹീമും അടക്കം എട്ട് സ്വതന്ത്രരാണ് മല്‍സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സ്വതന്ത്രരെ മല്‍സരിപ്പിക്കുന്നത്. കെ ടി ജലീല്‍ (തവനൂര്‍), കെ പി ബീരാന്‍ കുട്ടി (കൊണ്ടോട്ടി),പി വി അന്‍വര്‍ (നിലമ്പൂര്‍),വി അബ്ദുറഹ്മാന്‍ (താനൂര്‍), പി അബ്ദുള്‍ ഗഫൂര്‍ (തിരൂര്‍), എം വി നികേഷ് കുമാര്‍ (അഴീക്കോട്), പി ടി എ റഹീം (കുന്ദമംഗലം),കാരാട്ട് അബ്ദുള്‍ റസാഖ് (കൊടുവള്ളി) എന്നിവരാണ് സിപിഐ എം സ്വതന്ത്രര്‍.

ഐ.എന്‍.എല്ലിന് അനുവദിച്ച മൂന്നില്‍ കോഴിക്കോട് സൗത്തില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇവിടെ പ്രൊഫ. എ.പി.അബ്ദുള്‍ വഹാബ് മത്സരിക്കും. സിപിഐയുടെ മഞ്ചേരി, ഏറനാട് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ടാംഘട്ടത്തിലാണ്. ജെഡിഎസ്, സിഎംപി, എന്‍സിപി എന്നവരുടേയും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. 43 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇടതുമുന്നണി സീറ്റു നല്‍കി.

മതേതര കേരളം കെട്ടിപ്പടുക്കാനും അഴിമതിക്ക് അന്ത്യം വരുത്താനുമാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. സംസ്ഥാനത്ത് മന്ത്രിമാര്‍ മത്സരിച്ച് അഴിമതി നടത്തുകയാണ്. ഒരു മേഖലയിലും ഗുണപരമായ മാറ്റമുണ്ടാക്കാന്‍ യുഡിഎഫ് ഭരണത്തിനായില്ല. സര്‍വ മേഖലകളും തകര്‍ച്ച നേരിടുകയാണ്. അഴിമതിയുടെ പേരില്‍ മന്ത്രി രാജിവച്ചു. ഓരോ മന്ത്രിയും ഓരോ കേസുകളില്‍ അ!ഴിമതിക്കാരാണ് എന്നു ചൂണ്ടിപ്പറയേണ്ടിവരുന്നു. അഴിമതി നടത്തിയവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പറയേണ്ട ഗതികേട് കെപിസിസി അധ്യക്ഷനുണ്ടായി. കേരളം മതനിരപേക്ഷതയ്ക്കു പേരുകേട്ട നാടാണെന്നും ഇന്ന് വര്‍ഗീയ ശക്തികള്‍ യുഡിഎഫ് സഹായത്തോടെ വേരുറപ്പിക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

മണ്ഡലവും സ്ഥാനാര്‍ത്ഥികളും ജില്ല തിരിച്ച്

തിരുവനന്തപുരം

നെയ്യാറ്റിന്‍കരകെ.ആര്‍ അന്‍സലന്‍
പാറശാലസി. കെ. ഹരീന്ദ്രന്‍
വട്ടിയൂര്‍ക്കാവ് ടിഎന്‍ സീമ
തിരുവനന്തപുരംആന്റണി രാജു
കഴക്കൂട്ടംകടകംപള്ളി സുരേന്ദ്രന്‍
നേമംവി.ശിവന്‍കുട്ടി
അരുവിക്കരഎ.എ. റഷീദ്
വര്‍ക്കല വി.ജോയി
നെടുമങ്ങാട്‌സി ദിവാകരന്‍
കാട്ടാക്കട ഐ.ബി. സതീഷ്
വാമനപുരം ഡി.കെ. മുരളി
ആറ്റിങ്ങല്‍ ബി.സത്യന്‍
ചിറയന്‍കീഴ് വി.ശശി

കൊല്ലം

കുന്നത്തൂര്‍കോവൂര്‍ കുഞ്ഞുമോന്‍
കൊല്ലംമുകേഷ്
ചാത്തന്നൂര്‍ ജി.എസ് ജയലാല്‍
ചടയമംഗലം മുല്ലക്കര രത്‌നാകരന്‍
കൊട്ടാരക്കര അയിഷ പോറ്റി
പത്തനാപുരം കെ.ബി ഗണേശ്കുമാര്‍
ഇരവിപുരം എം.നൗഷാദ്
കുണ്ടറ ജെ.മേഴ്‌സിക്കുട്ടിയമ്മ
കരുനാഗപ്പള്ളി ആര്‍.രാമചന്ദ്രന്‍
പുനലൂര്‍ പി.രാജു

പത്തനംതിട്ട

അടൂര്‍ ചിറ്റയം ഗോപകുമാര്‍
ആറന്മുള വീണ ജോര്ജ്
റാന്നി രാജു ഏബ്രഹാം
കോന്നി ആര്‍ സനല്‍കുമാര്‍

ആലപ്പുഴ

ചെങ്ങന്നൂര്‍ കെ.കെ. രാമചന്ദ്രന്‍നായര്‍
കായംകുളം പ്രതിഭ ഹരി
മാവേലിക്കര ആര്‍ രാജേഷ്
അരൂര്‍ എ.എം. ആരിഫ്
അമ്പലപ്പുഴ ജി.സുധാകരന്‍
ആലപ്പുഴ തോമസ് ഐസക്
ചേര്‍ത്തല പി.തിലോത്തമന്‍
ഹരിപ്പാട് .പ്രസാദ്

കോട്ടയം

ചങ്ങനാശേരി കെ.സി ജോസഫ്
കോട്ടയം റജി സഖറിയ
പുതുപ്പള്ളി ജെയ്ക് സി. തോമസ്
ഏറ്റുമാനൂര്‍ കെ. സുരേഷ് കുറുപ്പ്
കടുത്തുരുത്തി സ്‌കറിയ തോമസ്
കാഞ്ഞിരപ്പള്ളി വി.ബി ബിനു
പൂഞ്ഞാര്‍ പി.സി ജോസഫ്
വൈക്കം സി.കെ ആശ

ഇടുക്കി

പീരുമേട് ഇ.എസ് ബിജിമോള്‍
ഉടുമ്പഞ്ചോല എം.എം. മണി
ദേവികുളം എസ്. രാജേന്ദ്രന്‍
ഇടുക്കി ഫ്രാന്‍സിസ് ജോര്‍ജ്

എറണാകുളം

എറണാകുളം എം. അനില്‍കുമാര്‍
കൊച്ചി കെ.ജെ. മാക്‌സി
ആലുവ വി.സലിം
കളമശ്ശേരി എ.എം. യൂസഫ്
തൃപ്പൂണിത്തുറ എം.സ്വരാജ്
വൈപ്പിന്‍ എസ്.ശര്‍മ്മ
പറവൂര്‍ ശാരദ മോഹന്‍
പെരുമ്പാവൂര്‍ സാജു പോള്‍
മൂവാറ്റുപുഴ എല്‍ദോസ് ഏബ്രഹാം
പിറവം എം.ജെ. ജേക്കബ്
തൃക്കാക്കര സെബാസ്റ്റ്യന്‍ പോള്‍
കുത്തുനാട് ഷിജി ശിവജി

തൃശ്ശൂര്‍

കുന്നംകുളം എ.സി. മൊയ്തീന്‍
പുതുക്കാട് പ്രഫ.സി. രവീന്ദ്രനാഥ്
കൈപ്പമംഗലം ടൈറ്റസ് മാസ്റ്റര്‍
നാട്ടിക ഗീത ഗോപി
കൊടുങ്ങല്ലൂര്‍ വി.ആര്‍ സുനില്‍കുമാര്‍
വടക്കാഞ്ചേരി മേരി തോമസ്
മണലൂര്‍ മുരളി പെരുനല്ലി
ഒല്ലൂര്‍ കെ.രാജന്‍
ഗുരുവായൂര്‍ കെ.വി. അബ്ദുള്‍ഖാദര്‍
ചേലക്കര യു.ആര്‍. പ്രദീപ്
ചാലക്കുടി ബി.ഡി. ദേവസ്സി
തൃശൂര്‍ വി എസ് സുനില്‍കുമാര്‍

പാലക്കാട്

പാലക്കാട് എന്‍.എന്‍ കൃഷ്ണദാസ്
പട്ടാമ്പി മുഹമ്മദ് മുഹസിന്‍
മണ്ണാര്‍ക്കാട് കെ.പി സുരേഷ് രാജ്
മലമ്പുഴ വി എസ്. അച്യുതാനന്ദന്‍
ചിറ്റൂര്‍ കെ.കൃഷ്ണന്‍കുട്ടി
തൃത്താല സുബൈദ ഇസഹാഖ്
ഷൊര്‍ണൂര്‍ പി.കെ.ശശി
ഒറ്റപ്പാലം പി.ഉണ്ണി
ആലത്തൂര്‍ കെ.ഡി. പ്രസേനന്‍
തരൂര്‍ എ.കെ. ബാലന്‍
നെന്മാറ കെ.ബാബു
കോങ്ങാട് കെ.വി. വിജയദാസ്

മലപ്പുറം

മലപ്പുറം കെ.പി സുമതി
വണ്ടൂര്‍ കെ.നിഷാന്ത്
വേങ്ങര പി.ജിജി
താനൂര്‍ വി.അബ്ദുറഹ്മാന്‍
പൊന്നാനി പി.ശ്രീരാമകൃഷ്ണന്‍
തവനൂര്‍ കെ.ടി. ജലീല്
പെരിന്തല്‍മണ്ണ വി.ശശികുമാര്‍
തിരൂരങ്ങാടി നിയാസ് പുളിക്കലത്ത്
നിലമ്പൂര്‍ പി.വി. അന്‍വര്‍
തിരൂര്‍ ലില്ലീസ് ഗഫൂര്‍
കൊണ്ടോട്ടി കെ.പി വീരാന്‍കുട്ടി
മങ്കട ടി.കെ.റഷീദലി

വയനാട്

കല്‍പറ്റ സി.കെ ശശീന്ദ്രന്‍
സുല്‍ത്താന്‍ ബത്തേരി രുക്മിണി സുബ്രഹ്മണ്യന്‍
മാനന്തവാടി ഒ.ആര്‍ കേളു

കോഴിക്കോട്

കോഴിക്കോട് നോര്‍ത്ത് ്എ. പ്രദീപ്കുമാര്‍
കോഴിക്കോട് സൗത്ത് എ.പി അബ്ദുള്‍വഹാബ്
എലത്തൂര്‍ എ.കെ.ശശീന്ദ്രന്‍
കൊയിലാണ്ടി കെ.ദാസന്
ബേപ്പൂര്‍ വി.കെ.സി. മമ്മദ്‌കോയ
തിരുവമ്പാടി ജോര്‍ജ്.എം. തോമസ്
കുന്ദമംഗലം പി.ടി.എ. റഹിം
നാദാപുരം ഇ.കെ വിജയന്‍
കൊടുവള്ളി കാരാട്ട് റസാഖ്
കുറ്റ്യാടി കെ.കെ. ലതിക
പേരാമ്പ്ര ടി.പി. രാമകൃഷ്ണന്‍
ബാലുശേരി പുരുഷന്‍ കടലുണ്ടി

കണ്ണൂര്‍

കണ്ണൂര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി
പേരാവൂര്‍ ബിനോയ് കുര്യന്‍
തലശ്ശേരി എ.എന്‍ ഷംസീര്‍
മട്ടന്നൂര്‍ ഇ.പി.ജയരാജന്‍
കല്യാശേരി ടി.വി. രാജേഷ്
പയ്യന്നൂര് സി.കൃഷ്ണന്‍
തളിപ്പറമ്പ് ജയിംസ് മാത്യു
ധര്‍മ്മടം പിണറായി വിജയന്‍
അഴീക്കോട് എം വി നികേഷ് കുമാര്‍
കൂത്തുപറമ്പ് കെ.കെ ശൈലജ
ഇരിക്കൂര്‍ കെ.ടി ജോസ്

കാസര്‍കോട്

തൃക്കരിപ്പൂര് എം.രാജഗോപാല്‍
ഉദുമ കെ.കുഞ്ഞിരാമന്‍
കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍
മഞ്ചേശ്വരം സി.എച്ച്.കുഞ്ഞമ്പു

Top