മുഖ്യമന്ത്രിപദം ആദ്യം വിഎസിന് ; പിന്നെ പിണറായി സിപിഎം കേന്ദ്ര നേതാക്കള്‍ ഇന്ന് സെക്രട്ടറിയെറ്റ് യോഗത്തിന് എത്തുന്നു.

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന വിഷയം നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് പോളിറ്റ് ബ്യൂറോ. എന്നാല്‍
മുമ്പ് പശ്ചിമബംഗാളില്‍ ചെയ്തപോലെ ജ്യോതിബസു മുഖ്യമന്ത്രി ആകുകയും കുറച്ചുകാലത്തിന് ശേഷം ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രി പദം ഏറ്റെടുക്കുകയും ചെയ്ത മാതൃക ഉള്‍പ്പെടെ പി.ബി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. വിഎസിന് ആദ്യ രണ്ടുവര്‍ഷം നല്‍കി പിന്നീട് പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്.

 

വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സിപിഎം കേന്ദ്ര നേതാക്കള്‍ ഇന്ന് സെക്രട്ടറിയെറ്റ് യോഗത്തിനെത്തും. വിഎസ് നയിക്കണമെന്ന പിബി തീരുമാനം അറിയിക്കാന്‍ വേണ്ടിയാണ് പിബി നേതാക്കള്‍ കേരളത്തില്‍ എത്തുന്നത്. യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരാണ് യോഗത്തിനു എത്തുന്നത്. ഇന്നത്തെ സെക്രട്ടറിയെറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കേന്ദ്ര നേതൃത്വം എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിഎസ് നയിക്കണമെന്നു പിബി തീരുമാനമുണ്ട്. വിഎസിനെ നായകനാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പിബി തന്നെ തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ വിഎസ് നായകനായി വരുന്നത്. പക്ഷെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ പിബി തീരുമാനം എടുത്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗമാണ് വി.എസ്സിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നായകനായി നിശ്ചയിച്ചത്. വിഎസിനെ മത്സരിപ്പിക്കണമെന്നും, നായകനാക്കണമേന്നുമുള്ള പിബി തീരുമാനം പിബി തന്നെ അറിയിക്കാനാണ് ഇന്ന്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റ് യോഗത്തിനു നേതാക്കള്‍ എത്തുന്നത്. . കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഈ ആവശ്യം സെക്രട്ടറിയെറ്റ് യോഗത്തെ അറിയിച്ചെങ്കിലും ഭിന്നത കാരണം തീരുമാനം വന്നില്ല. പക്ഷെ ഇത്തവണ കേന്ദ്ര നേതാക്കള്‍ തന്നെ സെക്രട്ടറിയെറ്റിനെക്കൊണ്ട് ഈ തീരുമാനം അംഗീകരിപ്പിക്കും.

ദല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. വിഎസിനെയും പിണറായിയെയും നിയമസഭയിലേക്ക് മത്സരിപ്പിക്കാനും പിബി തീരുമാനിച്ചു. വിഎസിനെ മാറ്റിനിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ അതു തിരിച്ചടിക്കു കാരണമായേക്കുമെന്ന് വിലയിരുത്തിയാണ് ഇരുവരെയും മത്സരിപ്പിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വിഎസിന് എന്തുസ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാന്‍ പിബിക്ക് സാധിച്ചിട്ടില്ല.

Top