![](https://dailyindianherald.com/wp-content/uploads/2016/05/rimmy-1.png)
കൊച്ചി: താരയുദ്ധം നടക്കുന്ന പത്താനാപുരം മണ്ഡലത്തിലേയ്ക്ക് താരപൊലിമയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റിമ്മി ടോമിയും. നടന്‍ ജഗദീഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അടുത്ത ദിവസങ്ങളില്‍ റിമ്മി ടോമി മണ്ഡലത്തിലെത്തുക. ഗായികയായും ടെലിവിഷന്‍ അവതാരികയായും ഏറെ ആരാധകരുള്ള റിമ്മി ടോമി ജഗദീഷിനായി മണ്ഡലത്തിലെത്തുന്നത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. ഇതാദ്യമായാണ് താന്‍ തിരഞ്ഞടുപ്പ് പ്രചാരണത്തിനിറങ്ങുന്നതെന്നും റിമ്മി ടോമി വെളിപ്പെടുത്തുന്നു.
എല്ലാവരും ജനങ്ങളുടെ പ്രിയപ്പെട്ട നടന്മാര്‍ തന്നെയാണെന്നും നിരവധി താരങ്ങള്‍ മത്സരിക്കുന്നത് കൊണ്ട് ഇത്തവണ തിരഞ്ഞെടുപ്പ് കലക്കുമെന്നുമാണ് റിമ്മി ടോമിയുടെ അഭിപ്രായം. പത്തനാപുരത്ത് ജഗദീഷേട്ടനാണ് മത്സരിക്കുന്നതെങ്കിലും ടെന്‍ഷന്‍ മുഴുവന്‍ എനിക്കാണ്. കോമഡി സ്റ്റാര്‍സിന്റെ സെറ്റില്‍ ഇരിക്കുമ്പോഴെല്ലാം ജഗദീഷേട്ടന്‍ ഫോണിലൂടെ ഇലക്ഷന്‍ ചര്‍ച്ചകളിലാണ്. സെറ്റില്‍ ഞങ്ങള്‍ ഒരു കുടുംബം പോലെയായതിനാല്‍ വീട്ടിലെ ആരോ സ്ഥാനാര്‍ഥിയായതു പോലെയാണ് ഇപ്പൊഴെന്നും റിമ്മി പറയുന്നു.
ജഗദീഷേട്ടന്റെ ടെന്‍ഷന്‍ കണ്ട് എനിക്കും ടെന്‍ഷന്‍ കയറും. ചിലപ്പോള്‍ പത്തനാപുരത്തെ പ്രചരണത്തിന് ജഗദീഷേട്ടനൊപ്പം ഞാനും ഇറങ്ങുമെന്നാണ് ടിമിയുടെ വാഗ്ദാനം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിട്ടും ഇതുവരെ വോട്ട് ചെയ്യാന്‍ റിമ്മിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ എന്തായാലും എറണാകുളം മണ്ഡലത്തില്‍ കനിവോട്ട് ചെയ്യാനൊരുങ്ങുകയാണ് റിമ്മിടോമി