ന്യൂഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു. വി.കെ. ശശികലയുടെയും ഒ. പന്നീര്‍സെല്‍വത്തിെന്‍റയും വിഭാഗങ്ങള്‍ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചതോടെയാണ് കമീഷെന്‍റ നടപടി. എ.ഐ.എ.ഡി.എം.കെ എന്ന പേരും ഉപയോഗിക്കാന്‍ പാടില്ല. ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ മാത്രമാണ് മരവിപ്പിക്കല്‍. ഭാവിയില്‍ കൂടുതല്‍ വാദം കേട്ട ശേഷം ചിഹ്നം ആര്‍ക്ക് കൊടുക്കണമെന്ന് കമീഷന്‍ അന്തിമ തീരുമാനമെടുക്കും. സ്വതന്ത്ര ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ രണ്ട് പക്ഷക്കാര്‍ക്കും വ്യാഴാഴ്ച രാവിലെ 10 മണി വരെ സമയമനുവദിച്ചു.