സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേരളത്തിൽ മെയ് പതിനാറിനു തിരഞ്ഞെടുപ്പു നടക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ മെയ് ആണ്. കേരളത്തിനൊപ്പം തമിഴ്‌നാട്്, അസം, ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പു നടക്കുക. അസമിൽ രണ്ടു ഘട്ടമായി ഏപ്രിൽ നാലിനും 11 നും വോട്ടെടുപ്പു നടക്കും.
എല്ലാ സംസ്ഥാനങ്ങളിലും മെയ് 19 നു വോട്ടെണ്ണും
22 മെയ് മുതൽ ജൂൺ അഞ്ചു വരെയാണ് ഓരോ സംസ്ഥാനങ്ങളുടെയും സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നത്. 824 അസംബ്ലി നിയോജക മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. കേരളം 140, തമിഴ്‌നാട് 232, ബംഗാൾ, 294, പോണ്ടിച്ചേരി 30, അസം 126 എന്നിങ്ങെനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും നിയോജക മണ്ഡലങ്ങളുടെ എണ്ണം.
കേരളത്തിൽ ഏപ്രിൽ നും തമിഴ്‌നാട്ടിൽ നും ബംഗാളിൽ നും പോണ്ടിച്ചേരിയിൽ നും അസമിൽ ദിവസങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക. 17 കോടി വോട്ടർമാരാണ് ഇത്തവണ അഞ്ചു സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തുന്നത്. അസമിൽ 1.98 കോടിയും, കേരളത്തിൽ 2.56 കോടിയും തമിഴ്‌നാട്ടിൽ് 5,.8 കോടിയും,ബംഗാളിൽ .55 കോടിയും പോണ്ടിച്ചേരിയിൽ 9.27 ലക്ഷവുമാണ് വോട്ടർമാരുടെ എണ്ണം.
ഇത്തവണ വോട്ടർമാർക്കു ഫോട്ടോ സ്ലിപ്പ് നൽകും. ഇലക്ട്രോണിക് വോട്ടർ സ്ലിപ്പുകളും ഇത്തവണ ഉണ്ടാകും. ഇത് മൊബൈൽ ഫോണിൽ ലഭിക്കും. കേരളത്തിൽ 21000 പോളിങ് ബൂത്തുകളും, തമിഴ്‌നാട്ടിൽ 65616 പോളിങ് ബൂത്തുകളും, ബംഗാളിൽ 77247 പോളിങ് സ്‌റ്റേഷനുകളുമാണ് ഉണ്ടാകുക. 3000 പോളിങ് ബൂത്തുകളാണ് പോണ്ടിച്ചേരിയിൽ ഉണ്ടാകുക.
18000 വിവി പാറ്റുകൾ, 60000 പോളിങ് സ്‌റ്റേഷനുകളിൽ ഉപയോഗിക്കും. എല്ലാ ഇലക്ട്രോണിങ് വോട്ടിങ് യന്ത്രങ്ങളിലും സ്ഥാനാർഥികളുടെ ഫോട്ടോ ഒട്ടിക്കും. ഒരേ പേരിലുള്ള സ്ഥാനാർഥികളുടെ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇത്. ഇത്തരവണ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കും ചിഹ്നമുണ്ടാകുമെന്നും കമ്മിഷൻ ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അഞ്ചു നിരീക്ഷകർ എല്ലാ ജില്ലകളിലും വോട്ടെടുപ്പു പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പു പ്രചാരണവും നിരീക്ഷിക്കാൻ ഉണ്ടാകും.
അസം.
അസമിൽ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ്. ഏപ്രിൽ നാലിനു ആദ്യ ഘട്ട തിരഞ്ഞെടുപ്പ്.65 നിയോജക മണ്ഡലങ്ങളിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പു നടക്കും. നോട്ടിഫിക്കേഷൻ 11 മാർച്ച്, 18 മാർച്ചിൽ അവസാന തീയതി. 19 നു സ്‌ക്രൂട്ടിനി. 21 മാർച്ചിനു പിൻവലിക്കാം. 61 നിയോജക മണ്ഡലങ്ങളിൽ എപ്രിൽ 11 നു രണ്ടാം ഘട്ടം നടക്കും. 14 മാർച്ച് 21 മാർച്ച് ആവസാന തീയതി. 22 സ്‌ക്രൂട്ടിണി. പിൻവലിക്കാനുള്ള തീയതി 26 മാർച്ച്.
ബംഗാൾ.
ആറു ഘട്ടമായി ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 18 നിയോജക മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. ഏപ്രിൽ നാലിനു തിരഞ്ഞെടുപ്പു നടക്കും. 56 നിയോജക മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്നത്. ഏപ്രിൽ 17 നു വോട്ടെടുപ്പു നടക്കും. 62 നിയോജക മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിലുള്ളത്. മൂന്നാം ഘട്ടം ഏപ്രിൽ 21 നു നടക്കും. നാലാം ഘട്ടത്തിൽ 49 നിയോജക മണ്ഡലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 25 നു വോട്ടെടുപ്പും നടക്കും. അഞ്ചാം ഘട്ടത്തിൽ 53 നിയോജക മണ്ഡലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 30 നു വോട്ടെടുപ്പും നടക്കും. ആറാം ഘട്ടത്തിൽ 25 നിയോജക മണ്ഡലങ്ങളിലാൽ മെയ് അഞ്ചിനു വോട്ടെടുപ്പു നടക്കും.
കേരളം
കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. 140 നിയോജക മണ്ഡലങ്ങിലും മെയ് 16 നാണ് വോട്ടെടുപ്പു നടക്കുന്നത്. ഏപ്രിൽ 22 നു നോട്ടിഫിക്കേഷൻ നൽകും. അവസാന തീയതി 29, രണ്ട് മെയിൽ പിൻവലിക്കാനുള്ള തീയതി.