തമിഴ്‌നാട്ടില്‍ 570 കോടി രൂപയുമായി മൂന്ന് കണ്ടെയ്‌നര്‍ ലോറികള്‍ പിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ 570 കോടി രൂപയുമായി വന്ന മൂന്ന് കണ്ടെയ്‌നര്‍ ലോറികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

തിരുപ്പൂര്‍ ജില്ലയില്‍ വെച്ചാണ് ലോറികള്‍ പിടിച്ചത്. വിജയവാഡയിലേക്ക് കൊണ്ടുപോകുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണമാണ് ലോറികളില്‍ ഉള്ളതെന്ന് ലോറിയിലുണ്ടായിരുന്ന ആന്ദ്രാപോലീസ് എന്നവകാശപ്പെടുന്നവര്‍ പറയുന്നു. ലോറിക്കുപിന്നാലെ മൂന്ന് കാറുകളും പോകുന്നത് കണ്ടുള്ള പരിശോധനയിലാണ് കള്ളപ്പണം കുടുങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ കണ്ടെയ്‌നര്‍ ലോറികള്‍ തുറന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രാജേഷ് ലക്കോനി പറഞ്ഞു. ലോറികള്‍ തടഞ്ഞുവെച്ചിട്ടേ ഉള്ളൂവെന്നും പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രേഖരകള്‍ വ്യക്തമാണെങ്കില്‍ ലോറികള്‍ വിട്ടയക്കുമെന്നും രാജേഷ് അറിയിച്ചു.

മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടില്‍ ഇതുവരെ കണക്കില്‍പ്പെടാത്ത 100 കോടി രൂപയോളം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top