കൊച്ചി: പത്തനംതിട്ടയില്‍തങ്ങള്‍ പിന്തുണക്കുന്ന ബി.രാധാകൃഷ്ണമേനോനെ സ്ഥാനാര്‍ഥിയാക്കിയാല്‍ വിജയിപ്പിക്കുമെന്ന് എന്‍ എസ് എസ് ഉറപ്പിച്ച് പറഞ്ഞിട്ടും സ്ഥാനാത്ഥിത്വത്തെ ചൊല്ലി ബിജെപിയില്‍ അനിച്ഛിതത്വം.കെ സുരേന്ദ്രന്‍ വേണമെന്ന് മുരളീധരപക്ഷവും എം ടി രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും ആഗ്രഹം പ്രകടിപ്പിക്കുന്നു .എന്നാല്‍ ബിജെപി പ്രസിഡന്റായ ശ്രീധരന്‍ പിള്ളക്കും മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് .കേരളത്തില്‍ ഏറ്റവും വിജയസാധ്യത കണക്കുകൂട്ടുന്ന മണ്ഡലമാണ് പത്തനം തിട്ട .
എന്നാല്‍ ഒരിക്കലും ഈ നേതാക്കളാരും എന്‍എസ് എസ് നേതൃത്വത്തെ പിണക്കാന്‍ തയ്യാറാവില്ല ./ഇത്തവണ ബി രാധാകൃഷ്ണമേനോനെ സ്ഥാനാര്‍ഥി ആക്കിയാല്‍ തങ്ങള്‍ വിജയിപ്പിച്ചുകൊള്ളാമെന്ന് എന്‍എസ് എസ് ബിജെപി നേതൃത്വത്തിന് ഉറപ്പു നല്‍കിയിരിക്കുന്നു .കഴിവുറ്റതും മികവുറ്റതുമായ സ്ഥാനാര്‍ത്ഥിയാണ് തങ്ങള്‍ മുന്നോട്ടു വെച്ച ബി രാധാകൃഷ്ണമേനോന്‍ എന്നും അദ്ദേഹത്തെ നിര്‍ത്തിയാല്‍ വിജയിപ്പിക്കും എന്നും അവരുടെ അവകാശം ബിജെപിയെ അറിയിച്ചിട്ടുണ്ട് .
ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡന്റ് ആയിരുന്നു ബി. രാധാകൃഷ്ണമേനോന്‍. കേരളത്തില്‍ എന്‍.എസ്.എസ് ആവശ്യപ്പെട്ടിരിക്കുന്ന ഏക സ്ഥാനാര്‍ഥിയാണ് ബി. രാധാകൃഷ്ണ മേനോന്‍ ബിജെപിക്കും പ്രിയങ്കരനാണ് . വെള്ളാപ്പള്ളിയുടെ ഉറ്റ സുഹൃത്തും കറതീര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് ബി.രാധാകൃഷ്ണമേനോന്‍. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഡയറക്ടര്‍ ആണ് ചുറുചുറുപ്പുള്ള ചെറുപ്പക്കാരന്‍ -അയ്യപ്പഭക്തന്‍ എന്നിവയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ എത്താന്‍ മുന്‍ഗണനയാണ്. ബി.രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് എന്‍ എസ് എസ് ശ്രീധരന്‍പിള്ളയോടും ആവശ്യപ്പെട്ടിട്ടുണ്ട് .ബി. രാധാകൃഷ്ണമേനോനിലൂടെ പത്തനംതിട്ട ബിജെപി പിടിച്ചെടുക്കുമെന്നാണ് ഇപ്പോഴത്തെ സൂചന .ഇനി ആര്‍ എസ് എസ് പിന്തുണകൂടി ലഭിച്ചാല്‍ വി രാധാകൃഷ്ണമേനോന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കും.