കുവൈറ്റ് സിറ്റി: പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ ഭാഗമായി കുവൈറ്റിലെ റോഡുകളില്‍ ഉടന്‍ ഇലക്ട്രിക് കാറുകള്‍ എത്തും എന്ന് സൂചന. ഇലക്ട്രിക് കാറുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് കോമേഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ നല്‍കി. കുവൈറ്റില്‍ അടുത്ത കാലത്തായി പരിസ്ഥിതി സംരക്ഷണത്തിനു നല്‍കുന്ന പ്രാമുഖ്യം ഇലക്ട്രിക് കാറിന് പച്ചക്കൊടി കാണിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാനുള്ള താല്‍പര്യം അറിയിച്ച് യൂസുഫ് അഹമ്മദ് അല്‍ ഗാനിം ആന്‍ഡ് സണ്‍സില്‍ നിന്ന് കത്തു ലഭിച്ചതിന്റെ സാഹചര്യത്തിലാണ് ചേംബര്‍ ഓഫ് കോമേഴ്‌സ് അപേക്ഷ നല്‍കിയിരിക്കുന്നത്.
Tags: electric car in india