സ്വന്തം ലേഖകൻ
ഗയാന: കാട്ടാനയെ വേട്ടയാടി പിടിക്കുന്നതിനിടെ ആന വേട്ടക്കാരനു ദാരുണാന്ത്യനം. സൗത്ത് ആഫ്രിക്കൻ ആനവേട്ടക്കാരനും സഫാരി പാർക്ക് ലീഡറുമായ തെയൂനിസ് ബോത്ത(51)യ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സിംബാവയിലെ ഗുവായിൽ ഒരു സംഘം ആളുകളുമായി ചേർന്നു ആന വേട്ട നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്.
ആന വേട്ടയ്ക്കിടെ സിംബാവയിലെ പാർക്കിൽ വച്ച് ബോത്ത ഒരു ആനയ്ക്കു നേരെ വെടിയുതിർത്തി. ഈ വെടി ലക്ഷ്യം തെറ്റി കൊണ്ടതോടെ ആ പ്രകോപിതനായി. ഈ സമയം കാടിനുള്ളിൽ നിന്നിരുന്ന ബോത്തയെ ലക്ഷ്യമാക്കി ആന കുത്തി. ആന വരുന്നതു കണ്ട് ബോത്ത് ഓടിമാറാൻ ശ്രമിച്ചു. ഇതിനിടെ മുന്നോട്ടു കുതിച്ച ആനയെ ബോത്തയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ വെടിവെച്ചു. കൃത്യം ലക്ഷ്യത്തിൽ വെടിയേറ്റ ആന കുഴഞ്ഞു വീണതു കൃത്യം ബോത്തയുടെ പുറത്തേയ്ക്കായിരുന്നു. ആന വീണതോടെ ബോത്ത തൽക്ഷണം മരിച്ചു.
ആഫ്രിക്കൻ കാടുകളിൽ വന്യമൃഗങ്ങളെ വേട്ടയാടുന്ന വിനോദ സംഘത്തിലെ അംഗമാണ് ബോത്ത. പുള്ളിപ്പുലിയെ അടക്കം ബോത്ത വേട്ടയാടിരുന്ന ചിത്രങ്ങൾമുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.