![](https://dailyindianherald.com/wp-content/uploads/2016/04/tcr-pooram.png)
തൃശൂര്‍: പരിക്കേറ്റ് മുറിവ് പറ്റിയ ആനകളെ മുറിവില്‍ ചായം തേച്ച് തൃശൂര്‍ പൂരത്തിനെത്തിച്ചു. ദേശീയ മൃഗസംരക്ഷണ ബോര്‍ഡാണ് ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയത്. മുറിവേറ്റ ആനകളുടെ മുറിവ് ദൃശ്യമാകാതിരിക്കുന്നതിനായി ഇതിനുമേല്‍ ആനപാപ്പാന്മാര്‍ കറുത്ത ഛായം പൂശിയാണ് എഴുന്നള്ളിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മൃഗസംരക്ഷണ ബോര്‍ഡിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം ചിത്രസഹിതം റിപ്പോര്‍ട്ടു ചെയ്തത്. ‘ നിയമപ്രകാരം പരുക്കേറ്റ ആനകളെ എഴുന്നള്ളിക്കരുത്. അതിനാല്‍ പാപ്പാന്മാര്‍ മുറിവുകള്‍ കറുത്ത ഛായം പൂശി മറയ്ക്കുകയാണ് ചെയ്തത്.’ ഡോ. രാകേഷ് പറയുന്നു.
‘ആനകളെ പരിശോധിക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. ചില വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ചതാണെന്നു പറഞ്ഞ് ഞങ്ങളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മൃഗങ്ങളെ പരിശോധിക്കാന്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം ഞങ്ങള്‍ക്ക് അധികാരമുണ്ട്. കഴിഞ്ഞവര്‍ഷവും നിരവധി ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.’ മൃഗസംരക്ഷണ ബോര്‍ഡിലെ വിനോദ് കുമാര്‍ പറയുന്നു. ആനകളില്‍ നിന്നും അധികം അകലെയല്ലാതെ ചെണ്ടവാദ്യമുണ്ടായിരുന്നു. ഉയര്‍ന്ന ചൂടും ഈ ശബ്ദങ്ങളും ഉള്ള അന്തരീക്ഷത്തില്‍ ആനകളെ ഇത്തരത്തില്‍ എഴുന്നള്ളിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറയുന്നു.