ഗായികയുടെ മാറിടത്തിലേയ്ക്ക് തുറിച്ചു നോക്കി അശ്ലീല കമന്റടിച്ച ടെലിവിഷന്‍ അവതാരക എല്ലെന്‍ ഡിജെനേഴ്‌സിനെതിരെ വ്യാപക പ്രതിഷേധം. ഗായിക കാറ്റി പെറീസിന്റെ മാറിടത്തിലേക്ക് അത്ഭുതത്തോടെ തുറിച്ചുനോക്കുന്ന ഒരു ഫോട്ടോയാണ് എല്ലെന്‍ ഡിജെനേഴ്‌സിന് പണിയായത്.
2013ലെടുത്ത ഫോട്ടോ ട്വീറ്റ് ചെയ്തതാവട്ടെ ഡിജെനേഴ്‌സ് തന്നെ. പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടായിരുന്നു ട്വീറ്റ്. എല്ലെന്‍ വിവാഹം കഴിച്ച പോര്‍ഷ്യ ഡി റോസിയുമുണ്ട് ചിത്രത്തില്‍. വലിയ ബലൂണുകളെ പുറത്ത് കൊണ്ടുവരാന്‍ സമയമായി എന്ന് തുറിച്ചുനോട്ടത്തേക്കാള്‍ വിവാദമായൊരു കുറിപ്പുമുണ്ട് ട്വീറ്റില്‍. കാറ്റിയുടെ പ്രശസ്തമായ ആല്‍ബമായ ബേത്ത്‌ഡേയിലെ വരികളില്‍ നിന്നാണ് ബലൂണ്‍ എന്ന പ്രയോഗം എല്ലെന്‍ കടമെടുത്ത് പ്രയോഗിച്ചത്.
ട്വീറ്റ് വരേണ്ട താമസം വിവാദങ്ങള്‍ക്കും തുടക്കമായി. ഒരു പുരുഷനായിരുന്നു ഇങ്ങനെയൊരു പടവും കുറിപ്പുമിട്ടതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഡിജെനേഴ്‌സിനെതിരെ മാത്രമല്ല, ഫെമിനിസ്റ്റുകള്‍ക്കുമെതിരെയായിരുന്നു ആക്രമണം. ഒരു പുരുഷനായിരുന്നു ഇതെഴുതിയതെങ്കില്‍ എല്ലെന്‍ തന്നെ അയാളെ സെക്‌സിറ്റ് പിഗ് ആയി ആക്ഷേപിച്ച് രംഗത്തുവരുമായിരുന്നല്ലോ എന്നാണ് മറ്റൊരു ടി.വി. അവതാരകനായ പിയേഴ്‌സ് മോര്‍ഗന്‍ അഭിപ്രായപ്പെട്ടത്. ഒരാണായിരുന്നു ഇത് പറഞ്ഞിരുന്നതെങ്കില്‍ ഈ ലോകം തന്നെ ഇതിനോടകം നിശ്ചലമാകുമായിരുന്നുവെന്ന് നടന്‍ മൈക്കല്‍ റാപാപോര്‍ട്ട് ട്വീറ്റ് ചെയ്തു.
ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവത്തിനുശേഷം ഹോളിവുഡ് ലൈംഗികാതിക്രമം ചര്‍ച്ച ചെയ്യുകയും മീ റ്റു കാമ്പയിന്‍ ശക്തമാവുകയുമെല്ലാം ചെയ്യുമ്പോഴാണ് ഒരു സ്ത്രീ തന്നെ ഇത്തരമൊരു വിവാദത്തിന് തിരികൊളുത്തിയത്.
സ്വവര്‍ഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ആളാണ് എല്ലെന്‍ ഡി ജെനേഴ്‌സ് എന്നതാണ് വിവാദം ഇത്ര കത്തിപ്പടരാന്‍ കാരണം. ഹോളിവുഡ് നടികളായ ആന്‍ ഹെഷെ, അലക്‌സാന്‍ഡ്ര ഹെഡിസണ്‍ എന്നിവരുമായി പ്രണയത്തിലായിരുന്ന എല്ലെന്‍ പിന്നീട് , പോര്‍ഷ്യ റോസിയെ വിവാഹം കഴിക്കുകയും ചെയ്തു. വലിയ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു ഈ സ്വവര്‍ഗ വിവാഹം.