ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ദിവസങ്ങള്‍ക്കുമുമ്പേ മരിച്ചിരുന്നതായി തമിഴ് മാധ്യമങ്ങള്‍. ജയലളിതയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും കഥകളും പ്രചരിക്കുന്നതിനിടയിലാണ് മരണം നടന്നത് നേരത്തെയാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ശശികല വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ തന്നെ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത് ജയലളിതയുടെ മൃതദേഹത്തില്‍ കണ്ട ആ പാടുകളെ കുറിച്ചാണ്. ഇത് ജയ എന്നാണ് മരിച്ചതെന്നതിനെ ചുറ്റിപ്പറ്റിയുള്ള ദൂരൂഹതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു.
ജയ ഡിസംബര്‍ അഞ്ചിന് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അവരുടെ മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത ശേഷമാണ് പുറത്തേക്ക് കൊണ്ടു വന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയയുടെ മുഖത്ത് നാല് പാടുകളെ ചുറ്റിപ്പറ്റിയാണ് ഇത്തരം സംശയങ്ങള്‍ ബലപ്പെടുത്തിയിരിക്കുന്നത്. ഇത് എംബാം ചെയ്തതിന്റെ സൂചനയാണെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്.
https://youtu.be/RtQmP4UmnsA
വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. തുടര്‍ന്ന് ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കുന്നു. ഇത് സ്‌ക്രുവിന് സമാനമായി പുറത്ത് കാണാം. ജയയുടെ മുഖത്തെ പാട് ട്രോകാര്‍ ബട്ടണ് സമാനമെന്നാണ് ആരോപണം. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവരുടെ ചിത്രങ്ങളോ ഒന്നും പുറത്ത് വരാത്തതും സംശയം ബലപ്പെടുത്തുന്നു.
അതേസമയം ഞായറാഴ്ച വൈകിട്ട് ടി.വി സീരിയല്‍ കണ്ടുകൊണ്ടിരിക്കെയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതെന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്.