പ്രളയബാധിത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് വീട്ടില്‍ വൈദ്യുതി ഇല്ലെങ്കിലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം. പുറം ലോകവുമായുള്ള ആശയവിനിമയം നഷ്ടപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്ത് കരുതേണ്ടത് അത്യാവശ്യമാണ്. ഈ അടിയന്തിര ഘട്ടത്തില്‍ ടിവി റിമോട്ടിലും ക്ലോക്കിലുമുള്ള ബാറ്ററികള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.
ഇതിനായി ചെയ്യേണ്ടത്:
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
- കയ്യിലുള്ള യുഎസ്ബി ചാര്‍ജര്‍ കേബിള്‍ പകുതിയായി മുറിക്കുക.
- ഫോണില്‍ കുത്തുന്ന പിന്‍ ഉള്ള കേബിള്‍ ഭാഗം എടുക്കുക
- കേബിളിന്റെ മുറിച്ച അറ്റത്ത് നാല് കേബിളുകള്‍ കാണാം. ഇതില്‍ ചുവപ്പ്, കറുപ്പ് കേബിളുകള്‍ എടുക്കുക
- ഈ കേബിളുകളുടെ അറ്റത്തെ പ്ലാസ്റ്റിക് ആവരണം കളയുക
- ശേഷം റിമോട്ടില്‍ ഇടുന്ന മൂന്ന് ബാറ്ററികള്‍ എടുക്കുക.
- ബാറ്ററികള്‍ ഒന്നിന് പിറകില്‍ ഒന്നായി വെച്ച്, പേപ്പര്‍കൊണ്ട് ചുറ്റി കെട്ടുകയോ, ടാപ്പ് ഒട്ടിച്ച് പരസ്പരം ബന്ധിപ്പിക്കുകയോ ചെയ്യുക
- പോസിറ്റീവ് ഭാഗം മുകളിലേക്ക് ആയി വരും വിധം വേണം ബാറ്ററികള്‍ ബന്ധിപ്പിക്കേണ്ടത്.
- ഇനി ചാര്‍ജര്‍ കേബിള്‍ ഫോണില്‍ കണക്റ്റ് ചെയ്യുക
- കേബിളിന്റെ അറ്റത്തെ ചുവപ്പ് വയര്‍ ബാറ്ററിയുടെ (+) പോസിറ്റീവ് ഭാഗത്തും (ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം) കറുപ്പ് വയര്‍ ബാറ്റിയുടെ നെഗറ്റീവ് (-) ഭാഗത്തും ചേര്‍ത്ത് വെക്കുക
- ഫോണ്‍ ആവശ്യത്തിന് ചാര്‍ജ് ആവുന്നത് വരെ ഇങ്ങനെ വെക്കാം
ശ്രദ്ധിക്കുക: അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഈ മാര്‍ഗം ഉപയോഗിക്കാന്‍ പാടുള്ളൂ, ചാര്‍ജര്‍ അഡാപ്റ്ററിലേത് പോലെ കൃത്യമായ അളവിലായിരിക്കില്ല ബാറ്ററികളില്‍ നിന്നും നേരിട്ട് വൈദ്യുതി ഫോണിലേക്ക് എത്തുക. അതിന്റേതായ സുരക്ഷാ പ്രശ്നങ്ങള്‍ ഈ മാര്‍ഗത്തിനുണ്ട്. ഈ മാര്‍ഗം ഫോണിനും അത്ര നല്ലതല്ല.
Tags: mobile charger