സഹായ ഹസ്തവുമായി എമിറേറ്റ്‌സ്: എത്തിച്ചത് 175 ടണ്‍ അവശ്യ സാധനങ്ങള്‍; 13 വിമാനങ്ങള്‍ ഇതുവരെ എത്തി

പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് ലഭിക്കുന്നത് സഹായമഴ. യുഎഇ 700 കോടി രൂപയാണ് കേരളത്തിനായി പ്രഖ്യാപിച്ചത്. എന്നാല്‍ വിദേശ ധനസഹായം സ്വീകരിക്കേണ്ടെന്ന കേന്ദ്ര നിലപാടില്‍ തട്ടി നില്‍ക്കുകയാണ് ഈ വന്‍ സഹായധനങ്ങളെല്ലാം. എന്നാല്‍ ദുബായ് കേന്ദ്രമായുള്ള വിമാന കമ്പനിയായ എമിറേറ്റ്‌സ് ഞെട്ടിക്കുന്ന സഹായവുമായി രംഗത്തെത്തി.

എമിറേറ്റ്‌സ് വഴി 175 ടണ്‍ അവശ്യവസ്തുക്കള്‍ ആണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് എത്തിച്ചത്. ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാന കമ്പനിയാണ് എമിറേറ്റ്‌സ്. 13 വിമാനങ്ങളിലായാണ് എമിറേറ്റ്‌സ് അവശ്യ സാധനങ്ങള്‍ എത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎഇയുള്ള സംഘടനകള്‍, വ്യവസായികള്‍ തുടങ്ങിയവ ശേഖരിക്കുന്ന സാധനങ്ങളാണ് എമിറേറ്റ്‌സ് കാര്‍ഗോ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. ഇതുവരെ ഏതാണ്ട് 175 ടണ്ണില്‍ അധികം അവശ്യവസ്തുക്കള്‍ കേരളത്തിലേക്ക് എത്തിച്ചുവെന്നും എമിറേറ്റ്‌സ് അറിയിച്ചു. യുഎഇ നേതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നാണ് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ ഈ നീക്കം.

യുഎഇ സമൂഹം, ഭരണ നേതൃത്വം, മനുഷ്യാവകാശ സംഘടനകള്‍, ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവര്‍ക്കൊപ്പം തങ്ങളും കേരളത്തെ കേരളത്തെ സഹായിക്കാന്‍ ഒപ്പം ചേരുകയാണെന്ന് എമിറേറ്റ്‌സ് പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി.

Top