എല്ലാം തുറന്നു കാട്ടി എമി ജാക്‌സൺ: യന്തിരൻ രണ്ടിൽ പൊട്ടിത്തെറിക്കുന്ന ഹോട്ടായി എമി

സ്വന്തം ലേഖകൻ

കൊച്ചി: എമി ജാക്സൺ ഏറെ ഹോട്ടാണെന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും കാണില്ല. രജനീകാന്തും അക്ഷയ്കുമാറും ഒന്നിക്കുന്ന യന്തിരന്റെ രണ്ടാംഭാഗം 2.0 യിൽ താരത്തിന്റെ വേഷം എന്താണെന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതും. എന്നാൽ സിനിമ എത്തും മുമ്പ് ഒറ്റപ്പീസ് സ്വിം സ്യൂട്ട് ഉൾപ്പെടെ ആരാധകർക്ക് തന്റെ ഏതാനും ചൂടൻ ചിത്രം സമ്മാനിച്ചിരിക്കുകയാണ് എമി. ഇൻസ്റ്റാഗ്രാമിലായിരുന്നു താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ലോസ് ഏഞ്ചൽസിലെ അവധിക്കാലമെന്ന പേരിലായിരുന്നു ഫോട്ടോകൾ.
അടുത്ത വർഷം ജനുവരി 25 ന്  റിലീസ് ചെയ്യാനിരിക്കുന്ന സിനിമയിൽ താരത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഏതാനും ദിവസം മുമ്പ് സിനിമയിലെ ഏതാനും ആക്ഷൻ രംഗങ്ങളുടെ ചിത്രം പുറത്തു വന്നിരുന്നു. റോബോട്ട് കോസ്റ്റിയൂമിൽ താരം ഒരു ട്രക്ക് ഓടിക്കുന്നതായിരുന്നു. രജനീകാന്തിന്റെ ചിട്ടി റോബോട്ട അത് തടയുന്നതാണ് പുറത്തുവന്നത്. ഇതാണ് ആമി ഒരു പെൺ റോബോട്ടായിട്ടാണ് സിനിമയിൽ അഭിനയിക്കുന്നെന്ന റിപ്പോർട്ടിന് ആധാരം.    എന്നാൽ തന്റെ വേഷം ഇതല്ലെന്നും തനിക്ക് വേഷത്തെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും ആമി പറഞ്ഞിരുന്നു. ഏറെ വെല്ലുവിളികളുള്ള കഥാപാത്രമാണ് തന്റേതെന്നും അത് വിശദമാക്കണമെങ്കിൽ കഥ മുഴുവൻ പറയേണ്ടി വരുമെന്നും താരം പറഞ്ഞു. താൻ ഇതിന് മുമ്പ് ഒരിക്കലും ചെയ്തിട്ടില്ലാത്ത കഥാപാത്രമായിരിക്കും ഇതെന്ന് മാത്രമാണ് തനിക്കിപ്പോൾ പറയാൻ കഴിയുക എന്നും താരം പറയുന്നു. സിനിമയുടെ പ്രമോഷൻ ജോലികൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെയും നടൻ അക്ഷയ് കുമാറിന്റെയും കൂറ്റൻ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ബലൂൺ ലോസ് ഏഞ്ജൽസിലെ ഹോളിവുഡിൽ നിന്നും അടുത്തിടെ വിക്ഷേപിച്ചിരുന്നു. സിനിമയിലെ നായികയാണ് എമി ജാക്സൺ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top