പൂര്‍ണനഗ്‌നയായി ബാത്ത്ടബ്ബില്‍ കിടന്ന് കുഞ്ഞിന് മുലകൊടുക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റി യുവതി

പൂര്‍ണനഗ്‌നയായി ബാത്ത്ടബ്ബില്‍ കിടന്ന് കുഞ്ഞിന് മുലകൊടുക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് യുവതിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടി.

12 ആഴ്ച പ്രായമുള്ള ആലിസിനെ മുലയൂട്ടുന്ന ചിത്രമാണ് എമ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രസവത്തെത്തുടര്‍ന്ന് വയറിന്മേലുണ്ടായ സ്‌ട്രെച്ച് മാര്‍ക്കുകളൊന്നും മറയ്ക്കാതെയാണ് എമ്മി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ശരീരത്തിന്റെ ആകൃതിയോ അതിനുണ്ടായ മാറ്റങ്ങളോ അല്ല, മാതൃത്വമെന്ന അതിവിശിഷ്ടമായ അവസ്ഥയാണ് ആസ്വദിക്കേണ്ടതെന്ന് എമ്മി ഈ ചിത്രത്തിലൂടെ മറ്റുള്ള സ്ത്രീകളോട് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗര്‍ഭം ധരിച്ചതോടെ ശരീരത്തിലുണ്ടായ മാറ്റങ്ങളെല്ലാം ചിത്രത്തില്‍ പ്രകടമാണെന്ന് എമ്മി പറയുന്നു. അമിത വണ്ണവും കുടവയറുമൊക്കെയുണ്ടായി. പ്രസവത്തിനുശേഷം സ്‌ട്രെച്ച്മാര്‍ക്കുകളും. എന്നാല്‍, ഈ ചിത്രം കണ്ടവരൊക്കെ തന്നെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് ലീഡ്‌സില്‍നിന്നുള്ള ഈ 26കാരി പറയുന്നു. ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.emi-d

ഭര്‍ത്താവ് നിക്ക് എല്‍ഗറാണ് എമ്മിയുടെ ആഗ്രഹമനുസരിച്ച് ചിത്രമെടുത്തത്. സ്ത്രീയുടെ ശരീരം കരുത്തുറ്റതാണെന്ന് ഈ ചിത്രത്തിലൂടെ തനിക്ക് തെളിയിക്കാനായെന്ന് അവര്‍ പറഞ്ഞു. മൈക്രോബയോളജിസ്റ്റായി ജോലി ചെയ്യുന്ന എമ്മി, മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും എത്രത്തോളം അടുക്കുന്നുവെന്ന് തെളിയിക്കാനും ഈ ചിത്രം വഴിയൊരുക്കുമെന്ന് കരുതുന്നു.

മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍കൂടിയാണ് എമ്മി ഇങ്ങനെയൊരു ചിത്രമെടുത്തത്. പ്രസവസമയത്ത് എമ്മിക്ക് മഞ്ഞപ്പിത്തമുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചതും മഞ്ഞപ്പിത്തതോടെയാണ്. തുടക്കത്തില്‍ മുലയൂട്ടാന്‍ കഴിയാതിരുന്നതിന്റെ പ്രയാസവും എമ്മിയെ വേദനിപ്പിച്ചു. എന്നാല്‍, മുലയൂട്ടാന്‍ തുടങ്ങിയതോടെ താനും ആലീസും വളരെയേറെ അടുത്തുവെന്നും എമ്മി പറയുന്നു.

Top