സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍:  ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടുകളില്‍ സൈന്യം തിരച്ചില്‍ നടത്തവെയായിരുന്നു ആക്രമണം.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. എന്നാല്‍, സൈന്യത്തിന്റെ ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല. കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ വിവരങ്ങളും ലഭ്യമല്ല. രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഷോപിയാനിലെ സൈനിക ക്യാമ്പിന് സമീപം ലഷ്‌കര്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഷോപിയാനിലെ നാഗീശന്‍ ക്യാമ്ബിന് സമീപമായിരുന്നു സംഭവം. സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

Top