ബാഗ്ദാദ്:സ്വര്‍ഗത്തിലെത്താൻ എളുപ്പവഴി നോക്കി കേരളത്തിൽ നിന്നടക്കം ഐഎസിലെത്തുന്ന യുവാക്കളുടെ അവസാനം ദയനീയമെന്നു വെളിപ്പെടുത്തൽ . ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വാഗ്ദാനം ചെയ്യുന്ന പറുദീസ സ്വപ്നം കണ്ട് ഐ.എസ് പോരാളികളായി എത്തുന്ന യുവാക്കളുടെ ഒടുക്കം വന്‍ ശവക്കൂനകളിലും തെരുവുനായ്ക്കളുടെ വയറ്റിലുമാണ് . സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ജിഹാദികളെ കൂട്ടത്തോടെ കുഴിച്ചുമൂടുകയാണ് പതിവ്. ചിതറിക്കിടക്കുന്ന ഇവരുടെ ശരീരഭാഗങ്ങള്‍ പലപ്പോഴും വന്യജീവികള്‍ക്ക് ഭക്ഷണമാവുകയും ചെയ്യും.ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരരെ തുരത്തുന്നതിനായി 2014 മുതല്‍ യു.എസ് സഖ്യസേന വ്യോമാക്രമണങ്ങള്‍ പതിവാക്കിയിരുന്നു. ഇതിനകം 80,000 ല്‍ ഏറെ തീവ്രവാദികളെ വകവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍, സിറിയന്‍ സേനകള്‍ കൂടി നടത്തിയ ആക്രമണത്തിന്റെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ ഇതിലും ഏറെ വലുതായിരിക്കും മരണസംഖ്യയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2015ല്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് തീവ്രവാദികളുടെ മൃതദേഹങ്ങളാണ് ഇറാഖി നഗരമായ ദുലുയിയ്യയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പല മൃതദേഹങ്ങളും തെരുവുകളില്‍ ചിതറിക്കിടക്കുകയായിരുന്നു. തെരുവുനായ്ക്കള്‍ തിന്നൊടുക്കേണ്ടിയിരുന്ന മൃതദേഹങ്ങള്‍ സുരക്ഷാസേനയാണ് മറവുചെയ്തത്. അവരോടുള്ള സ്‌നേഹം കൊണ്ടല്ല, മറിച്ച് പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കുന്നതിനാണ് അങ്ങനെ ചെയ്തതെന്ന് പ്രദേശിക പോലീസ് ഓഫീസര്‍ ആയ മുഹമ്മദ് അല്‍ ജുബുരി വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പറയുന്നു.
ടൈഗ്രീസ് നദിയുടെ തീരത്തുള്ള കാര്‍ഷിക ഗ്രാമമാണ് ദുലുയിയ്യ. തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായതോടെ ഇവിടെ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി. മൃതദേഹങ്ങള്‍ നദിയില്‍ എറിയാന്‍ ഞങ്ങള്‍ക്ക് അറിയാന്‍ പാടില്ലാഞ്ഞല്ല, പക്ഷേ നദിയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. അതിനെ മലിനമാക്കാന്‍ അനുവദിക്കില്ല. ഇവിടടെയുള്ള ജനങ്ങളും മൃഗങ്ങളും വെള്ളം കുടിക്കുന്നത് ടൈഗ്രീസില്‍ നിന്നാണെന്നും മുഹമ്മദ് അല്‍ ജുബൂരി പറഞ്ഞു. തീവ്രവാദ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അല്‍ ജുബുരിക്ക് സ്വന്തം സഹോദരനെ നഷ്ടപ്പെട്ടിരുന്നു.
ഒടുവില്‍ തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കുഴിച്ചു മൂടാന്‍ വലിയ ശവക്കുഴിയുണ്ടാക്കാന്‍ ഗ്രാമീണര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീവ്രവാദികളെ മതപരമായ ആചാരങ്ങളോടെ സംസ്‌ക്കരിക്കാന്‍ ഗ്രാമീണര്‍ ഒരുക്കമല്ലായിരുന്നു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ വലിച്ചുകൊണ്ടുപോയി കുഴികളില്‍ ഇട്ടത്. പറുദീസയിലെ സുഖങ്ങള്‍ അനുഭവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ എവിടെയാണ് എത്തിച്ചേര്‍ന്നതെന്ന് കാണണമെന്ന് കര്‍ഷകനായ ഷലന്‍ അല്‍ ജുബുരി പറയുന്നു. എന്നാല്‍ ഇതിനു മീറ്ററുകള്‍ക്ക് അകലെ മറ്റൊരു ശ്മശാനമുണ്ട്. ഇഷ്ടികകട്ടകള്‍ കൊണ്ട് മനോഹരമായി നിര്‍മ്മിച്ച ഈ ശ്മശാനം രക്തസാക്ഷികളുടേതാണ്. ജിഹാദികളുടെ കടന്നുവരവ് ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടവരാണ് ഇവിടെ അന്ത്യനിദ്ര ചെയ്യുന്നത്.